Latest News

യുവതിയെ കഞ്ചാവ് വലിപ്പിച്ച് ശാരീരികമായി അപമാനിച്ചെന്ന കേസില്‍ പ്രതി അറസ്റ്റില്‍

യുവതിയെ കഞ്ചാവ് വലിപ്പിച്ച് ശാരീരികമായി അപമാനിച്ചെന്ന കേസില്‍ പ്രതി അറസ്റ്റില്‍
X

പത്തനംതിട്ട: യുവതിയെ കഞ്ചാവ് വലിപ്പിച്ച് ശാരീരികമായി അപമാനിച്ചെന്ന കേസില്‍ പ്രതി അറസ്റ്റിലായി. തിരുവല്ല യമുനാനഗര്‍ ദര്‍ശനഭവനം സ്‌റ്റോയി വര്‍ഗീസിനെയാണ് (30) കീഴ്വായ്പൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കേസിലെ ഇയാളുടെ കൂട്ടാളി കല്ലൂപ്പാറ കടമാന്‍കുളം ചാമക്കുന്ന് കോളനിയില്‍ ബസലേല്‍ സി മാത്യുവിനെ (പ്രവീണ്‍37) കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു.

ജൂണ്‍ മൂന്നിന് വൈകീട്ട് നാലിന് കടമാങ്കുളം ഹെല്‍ത്ത് സെന്ററിന് സമീപം റോഡില്‍നിന്ന് യുവതിയെ ബസലേലും സ്‌റ്റോയിയും ചേര്‍ന്ന് ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോയെന്നാണ് പരാതി. പിന്‍സീറ്റിലിരുന്ന് ബസേലേല്‍ കഞ്ചാവെടുത്ത് വലിക്കാന്‍ ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍ ബലപ്രയോഗം നടത്തുകയും ചെയ്തു. ഈസമയം സ്‌റ്റോയി വര്‍ഗീസ് കയ്യിലിരുന്ന കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ കഞ്ചാവ് വലിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു.

ബസലേലിനെ വീട് വളഞ്ഞാണ് ഞായറാഴ്ച കസ്റ്റഡിയില്‍ എടുത്തത്. തിരുവല്ല ഡിവൈ എസ് പി എസ് അഷാദിന്റെ മേല്‍നോട്ടത്തില്‍, കീഴ്‌വായ്പ്പൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥ്, എസ് ഐ മാരായ സതീഷ് ശേഖര്‍, പി പി മനോജ് കുമാര്‍ തുടങ്ങിയവരടങ്ങിയ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.

Next Story

RELATED STORIES

Share it