- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവതിയെ വഴിയില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍
പാലാ: നടന്നുപോവുകയായിരുന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പാലാ വെള്ളിയേപ്പളളി വലിയമനയ്ക്കല്‍ ടിന്റു മരിയ ജോണി(26)നെ ആക്രമിച്ച കേസിലാണ് കടപ്പാട്ടൂര്‍ സ്വദേശി കുറ്റിമടത്തില്‍ പി കെ സന്തോഷി(61)നെ പാലാ പോലിസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് ആക്രമണം. എറണാകുളത്ത് പരീക്ഷയെഴുതാനായി യുവതി വീട്ടില്‍ നിന്നിറങ്ങി 150 മീറ്റര്‍ പിന്നിട്ടപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്നാണ് ബന്ധുക്കളുടെ മൊഴി. വഴിയില്‍ പരിക്കേറ്റു കിടന്ന യുവതിയെ വ്യായാമത്തിനിറങ്ങിയവരാണ് കണ്ടെത്തിയത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലാ പോലിസും ഡോഗ് സ്‌ക്വാഡ് അടക്കമുള്ളവരും സ്ഥലത്തെത്തി പരിശോധന നടത്തി. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നാണ് പോലിസ് പറയുന്നത്. സന്തോഷിന്റെ ഓട്ടോയിലാണ് ടിന്റു മരിയ ജോണ്‍ സ്ഥിരമായി പോയിരുന്നത്. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കൂട്ടൂകാര്‍ക്കൊപ്പം പരീക്ഷയ്ക്കു പോവാനിറങ്ങിയ തന്നെ ആരോ അടിച്ചെന്നാണ് യുവതിയും പോലിസിനു മൊഴി നല്‍കിയിട്ടുള്ളത്. എസ്എച്ച്ഒ സുനില്‍ തോമസ്, എസ്‌ഐകെഎസ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Accused arrested for trying to kill woman in Pala