Latest News

ഐഎസ്സിനുവേണ്ടി പണം ശേഖരിച്ചുവെന്ന് ആരോപണം; ഡല്‍ഹിയില്‍ ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ഐഎസ്സിനുവേണ്ടി പണം ശേഖരിച്ചുവെന്ന് ആരോപണം; ഡല്‍ഹിയില്‍ ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു
X

ന്യൂഡല്‍ഹി: ഐഎസ് സംഘടനക്കുവേണ്ടി പണം ശേഖരിച്ചുവെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. . ഐഎസ്സിനുവേണ്ടി പണം ശേഖരിച്ച് അത് അനുഭാവികള്‍ക്ക് എത്തിച്ചുനല്‍കിയെന്നും സിറിയ അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് അയച്ചെന്നും ആരോപണമുണ്ട്. ക്രിപ്‌റ്റൊകറന്‍സി വഴിയാണ് പണം കൈകാര്യം ചെയ്തതെന്ന് എന്‍ഐഎ പറയുന്നു.

ബട്‌ള ഹൗസില്‍ താമസിക്കുന്ന മൊഹ്‌സിന്‍ അഹ്മദിനെയാണ് അറസ്റ്റ് ചെയ്തത്.

മൊഹ്‌സിന്റെ വസതിയില്‍ ഇന്നലെ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. കൂടാതെ പട്‌നയിലെ ഇയാളുടെ വസതിയിലും പരിശോധന നടത്തി.

2022 ജൂണ്‍ 25ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ സ്വമേധയാ കേസെടുക്കുകയായിരുന്നു.

മൊഹ്‌സിന്‍ ഐഎസ്സിന്റെ സജീവപ്രവര്‍ത്തകനാണെന്ന് എന്‍ഐഎ ആരോപണം.

Next Story

RELATED STORIES

Share it