Latest News

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണം: പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണം: പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം
X

കൊച്ചി :പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ ജാമ്യം. ജസ്റ്റിസ് ഡയസാണ് സിബിഐയുടെ എതിര്‍പ്പ് തളളി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. റാഗിങ്, ആത്മഹത്യാപ്രേരണ, മര്‍ദനം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സിദ്ധാര്‍ത്ഥന്റെ മാതാവ് ഷീബ ജാമ്യപേക്ഷയെ എതിര്‍ത്തിരുന്നു. പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥനാണ് റാഗിങ്ങിന് പിന്നാലെ മരിച്ചത്.

പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും കോടതിയില്‍ സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജാമ്യം തടയുകയെന്ന ലക്ഷ്യത്തോടെയുളള കുറ്റപത്രം നിയമപരമല്ലെന്നാണ് പ്രതിഭാഗം വാദം. സിദ്ധാര്‍ത്ഥിനെതിരെ നടന്നത് ആള്‍ക്കൂട്ട വിചാരണയാണെന്നും അടിയന്തര വൈദ്യ സഹായംപോലും നല്‍കിയില്ലെന്നും കുറ്റപത്രത്തില്‍ സിബിഐ ചൂണ്ടിക്കാട്ടുന്നു. തുടരന്വേഷണം നടക്കുകയാണെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നുമാണ് സിബിഐ നിലപാട്. മരണകാരണം കണ്ടെത്താന്‍ ഡല്‍ഹി എയിംസിലെ മെഡിക്കല്‍ ബോര്‍ഡിന്റെ വിദഗ്‌ധോപദേശം തേടിയിരിക്കുകയാണ് സിബിഐ സംഘം.

Next Story

RELATED STORIES

Share it