Latest News

ഹോളി ആഘോഷക്കാര്‍ക്കുനേരെ മുസ്‌ലിംകളുടെ ആസിഡ് ആക്രമണം; വ്യാജവാര്‍ത്തയുമായി ഇസ്‌കോണ്‍ മേധാവി

ഹോളി ആഘോഷക്കാര്‍ക്കുനേരെ മുസ്‌ലിംകളുടെ ആസിഡ് ആക്രമണം; വ്യാജവാര്‍ത്തയുമായി ഇസ്‌കോണ്‍ മേധാവി
X

ന്യൂഡല്‍ഹി: ഹോളി ആഘോഷിക്കുന്ന ഹിന്ദുക്കള്‍ക്കെതിരേ ആസിഡ് ആക്രമണം നടത്തിയെന്ന വ്യാജവാര്‍ത്തയുമായി ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് -ഇസ്‌കോണ്‍- വൈസ്പ്രസിഡന്റ് രാംധാരം ദാസ്. തന്റെ ട്വിറ്റര്‍ പേജിലാണ് രാംധരംദാസ് മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശവുമായി വിഡിയോ പങ്കുവച്ചത്. എന്നാല്‍ വീഡിയോയില്‍ കാണുന്ന രണ്ട് പേര്‍ ടിങ്കു, രോഹിത് എന്നിവരാണെന്നും മുസ്‌ലിംകളുമായി വിഡിയോയ്ക്ക് ബന്ധമില്ലെന്നും ഭുവനേശ്വര്‍ പോലിസ് കണ്ടെത്തി. ഇരുവരുടെയും ദേഹത്ത് അബന്ധത്തില്‍ ആസിഡ് പടരുകയായിരുന്നു.

ദാസിന്റെ ട്വീറ്റിനു താഴെ ഹാന്‍ഡിലില്‍ ധാരാളം മുസ്‌ലിം വിരുദ്ധപരാമര്‍ശം പ്രത്യക്ഷപ്പെട്ടിരുന്നു. ട്വീറ്റ് ഇപ്പോള്‍ നീക്കം ചെയ്തിരക്കുകയാണ്.

രണ്ട് പേര്‍ക്ക് ആസിഡ് വീണ് പൊള്ളലേല്‍ക്കുന്ന വീഡിയോയാണ് ദാസ് പങ്കുവച്ചത്. കൂടാതെ ഹോളി ആഘോഷിക്കുന്നവര്‍ക്കെതിരേ മുസ്‌ലിംകളാണ് ആക്രമണം നടത്തിയതെന്ന് എഴുതുകയും ചെയതു.

'യുപിയുടെ ബുലന്ദ്ഷഹറില്‍, ഹോളി ആഘോഷിക്കുന്ന ഹിന്ദുക്കള്‍ക്ക് നേരെ ജിഹാദികള്‍ ആസിഡ് എറിഞ്ഞു. ഹോളി, ഗര്‍ബ ഉത്സവങ്ങളില്‍ ഹിന്ദു പെണ്‍കുട്ടികളെ ജിഹാദികള്‍ പീഡിപ്പിക്കുകയും ഇത്തരം ഉല്‍സവങ്ങളില്‍ പെണ്‍കുട്ടികള്‍ പങ്കെടുക്കുന്നത് സുരക്ഷിതമല്ലെന്ന് ഇടതുപക്ഷം പ്രചാരണം നടത്തുകയും ചെയ്യുന്നു. ഇടതുപക്ഷവും ജിഹാദികളും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്.'' - വീഡിയോയ്‌ക്കൊപ്പം നല്‍കിയ കമന്റ് ഇതായിരുന്നു. ഇതിനെ അനുകൂലിച്ച് ട്വീറ്റില്‍ വലിയ തോതില്‍ മുസ്‌ലിം വിരുദ്ധപ്രചാരണവും നടന്നു.

അതേസമയം ദാസ് പങ്കെടുവച്ച വീഡിയോ ബുലന്ദശഹറിലെ തക്രോലിയില്‍ രണ്ട് സുഹൃത്തുക്കള്‍ ഹോളി ആഘോഷിക്കുന്നതിനിടയിലുണ്ടായ അപകടമായിരുന്നു. അവര്‍ക്കു നേരെ ആരും ആസിഡ് എറിയുകയില്ല ചെയ്തത്. ഹോളി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഡാന്‍സ് ചെയ്യുമ്പോള്‍ വൈന്‍ ഒഴിക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. അത് ചെയ്യുകയു ചെയ്തു. പക്ഷേ, ഒഴിച്ച കുപ്പി മാറിപ്പോയി. അത് ആസിഡ് കുപ്പിയായിരുന്നു.

ദാസ് ഇത്തരം വ്യാജവാര്‍ത്തയുമായി വരുന്നത് ഇതാദ്യമല്ല.

Next Story

RELATED STORIES

Share it