Latest News

നടിയുടെ പരാതി ഗൗരവകരം; ലഹരിക്കെതിരേ മുഖം നോക്കാതെ നടപടി: മന്ത്രി സജി ചെറിയാൻ

നടിയുടെ പരാതി ഗൗരവകരം; ലഹരിക്കെതിരേ മുഖം നോക്കാതെ നടപടി: മന്ത്രി സജി ചെറിയാൻ
X

കൊച്ചി: സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന പരാതി ഗൗരവമേറിയതെന്ന് സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ. നടനെ തിരേ നടി വിൻസി അലോഷ്യസ് നൽകിയ പരാതി സ്വാഗതാർഹവും ഇത്തരം നിലപാടുകൾ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിനു തന്നെ മാതൃകയായ സിനിമ മേഖലയാണ് കേരളത്തിൻ്റേത്. അത് തകർക്കാൻ ആരേയും അനുവദിക്കില്ല. ലഹരി ഉപയോഗത്തിൻ്റെ കാര്യത്തിൽ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും വിഷയം സർക്കാർ അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.

Next Story

RELATED STORIES

Share it