- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓട്ടോ സവാരി നിരസിച്ചാല് നടപടി: 7500 രൂപ പിഴ
ഇത്തരം അനുഭവങ്ങള് സംബന്ധിച്ച് യാത്രക്കാരില്നിന്നോ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പരാതി ലഭിച്ചാല് 24 മണിക്കൂറിനകം പരിഹാരമുണ്ടാകും

കോഴിക്കോട്: ഓട്ടോറിക്ഷകള് സവാരി വിളിച്ചവരോട് വരാന് പറ്റില്ലെന്ന് പറഞ്ഞാല് കടുത്ത നടപടിയുണ്ടാകുമെന്ന് മോട്ടോര് വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. സവാരിക്കാരോട് ട്രിപ്പ് പോകാന് പറ്റില്ലെന്ന് പറഞ്ഞാല് അത്തരം ഡ്രൈവര്മ്മാര്ക്കെതിരെ കടുത്ത നടപടികളാണ് വരാന് പോകുന്നത്. ഇനി മുതല് യാത്രക്കാര് പറയുന്ന സ്ഥലങ്ങളില് കൃത്യമായി കൊണ്ടെത്തിച്ചില്ലെങ്കില് ഫൈന്, ലൈസന്സ് റദ്ദാക്കല് തുടങ്ങിയ നടപടികളെടുക്കാനാണ് മോട്ടോര് വാഹന വകുപ്പിന്രെ നീക്കം.
ഇത്തരം അനുഭവങ്ങള് സംബന്ധിച്ച് യാത്രക്കാരില്നിന്നോ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പരാതി ലഭിച്ചാല് 24 മണിക്കൂറിനകം പരിഹാരമുണ്ടാകും. അത്യാവശ്യ കാര്യങ്ങള്കര്ക് പോലും ചിലപ്പോള് ഓട്ടോ വിളിച്ചാല് കിട്ടാത്ത സാഹചര്യമുണ്ടാകാറുണ്ട്. യാത്രക്കാര് കുറഞ്ഞ ദൂരം വിളിച്ചാലും തിരക്കുള്ള സ്ഥലങ്ങളിലേക്കോ അല്പ്പംറോഡ് മോശമായ ഭാഗങ്ങളിലേക്കോ എല്ലാം സവാരിക്കാരെത്തിയാല് ഓട്ടോ െ്രെഡവര്മാര് പോകാത്ത സാഹചര്യമാണുള്ളത്. ഇത്തരം സംഭവങ്ങള് ശ്രദ്ധയില്പ്പെട്ടതോടെയാണ് മോട്ടോര് വാഹന വകുപ്പ് നടപടി കടുപ്പിച്ചത്.
യാത്രക്കാര് പറയുന്ന സ്ഥലങ്ങളില് ഓട്ടോക്കാര് പോകാന് മടി കാണിക്കുകയാണെങ്കില് ഓട്ടോറിക്ഷയുടെ നമ്പര്, പരാതി, സ്ഥലം തുടങ്ങിയവ ഉള്പ്പെടെ 8547639011 എന്ന വാട്സാപ്പ് നമ്പറില് ഇനിമുതല് യാത്രക്കാര്ക്ക് പരാതിപ്പെടാം. ഏതു ജില്ലയില് നിന്നും ഈ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാവുന്നതാണ്. പരാതികള് ബന്ധപ്പെട്ട ഓഫിസുകളിലേക്ക് ഉടന് കൈമാറുകയും പരിഹാരമുണ്ടാകുകയും ചെയ്യും.പരാതികള് പരിശോധിച്ച് കുറ്റക്കാരെന്നു കണ്ടെത്തിയാല് ബന്ധപ്പെട്ടവരെ സ്റ്റേഷനുകളില് വിളിച്ചു വരുത്തുകയും ഫൈന് ഈടാക്കുകയും ചെയ്യും. 7500 രൂപയാണ് ഇത്തരം നിരുത്തരവാദ സമീപനങ്ഹള്ക്ക് ഇനിമേല് ചുമത്തുന്ന ഫൈന് തുക.ഒക്ടോബര് ആദ്യവാരത്തിലാണ് നിയമം പ്രാബല്ല്യത്തില് വന്നതെങ്കിലും കഴിഞ്ഞ ദിവസം മുതല് പരിശോധന ശക്തമാക്കിയിരിക്കുകയാണ് മോട്ടോര് വാഹന വകുപ്പ്.
RELATED STORIES
അഷ്റഫിനെ ഹിന്ദുത്വര് തല്ലിക്കൊന്നത് അറിഞ്ഞിട്ടും ശരിയായ രീതിയില്...
1 May 2025 7:01 AM GMTകുമരകത്ത് രഹസ്യ യോഗം ചേര്ന്ന് ആര്എസ്എസ് അനുഭാവികളായ ജയില്...
1 May 2025 6:49 AM GMTഅഷ്റഫിനെ തല്ലിക്കൊന്നതിന് പിന്നിൽ ബിജെപി നേതാവ് പിസ്റ്റൾ രവിയെന്ന്...
30 April 2025 6:28 PM GMTഅഷ്റഫിൻ്റെ മുതുകും കൈയ്യും പൂർണമായും ചതഞ്ഞിരുന്നുവെന്ന്...
30 April 2025 3:54 PM GMTആര് എസ് എസ് നേതാവ് കള്ളട്ക്ക പ്രഭാകര് ബട്ടിന്റെ കലാപാഹ്വാന...
30 April 2025 3:48 PM GMTമംഗളൂരില് വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം; എസ്ഡിപിഐ പ്രതിഷേധിച്ചു
30 April 2025 3:43 PM GMT