Latest News

ലോക്‌സഭയിലേക്ക് നടന്‍ പ്രകാശ്‌രാജ്; പാര്‍ട്ടിയേത് ?

ലോക്‌സഭയിലേക്ക് നടന്‍ പ്രകാശ്‌രാജ്;  പാര്‍ട്ടിയേത് ?
X
ചെന്നൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് നടന്‍ പ്രകാശ് രാജ്. നരേന്ദ്രമോദിക്കും സംഘപരിവാറിനുമെതിരേ കടുത്ത വിമര്‍ശനങ്ങളും പരിഹാസവും ചൊരിയുന്ന പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശനം ഇതിനകം തന്നെ ചര്‍ച്ചയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ബംഗ്‌ളുരു സെന്‍ട്രലില്‍ നിന്നു താന്‍ മല്‍സരിക്കുമെന്നു താരം തന്നെ വ്യക്തമാക്കിയത്. സംഘപരിവാരം വെടിവച്ചു കൊന്ന പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ അടുത്ത സുഹൃത്താണ് പ്രകാശ്‌രാജ്.
Next Story

RELATED STORIES

Share it