Latest News

ഐഎഫ്എഫ്‌കെ കൊച്ചി എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലിം കുമാറിനെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹം: ഐഎസ്എഫ്

ഐഎഫ്എഫ്‌കെ കൊച്ചി എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലിം കുമാറിനെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹം: ഐഎസ്എഫ്
X

കൊച്ചി: ഐഎഫ്എഫ്‌കെ കൊച്ചി എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലിം കുമാറിനെ ഒഴിവാക്കിയ നടപടി നവോത്ഥാനത്തിന് വിരുദ്ധമാണെന്ന് ഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീന്‍ അയ്യൂബി അഭിപ്രായപ്പെട്ടു.

നവോത്ഥാനം പറയുന്ന കേമന്മാര്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ഐഎഫ്എഫ്‌കെ കൊച്ചി എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലിം കുമാറിനെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹം ആണ്. മതം വിടുന്നു എന്നു കരുതുന്നതല്ല നവോത്ഥാനം, സര്‍വരെയും സര്‍വമനസ്സാല്‍ അംഗീകരിക്കാനാകുക എന്നതാണ് നവോത്ഥാനമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ദേശീയ അവാര്‍ഡ് ജേതാക്കളായിരുന്നു മേളക്ക് തിരിതെളിയിക്കേണ്ടിയിരുന്നത്. പകരം സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും ചേര്‍ന്നാണ് മേളക്ക് തിരി തെളിയിക്കുന്നത്.

Next Story

RELATED STORIES

Share it