Latest News

പേടി കൊണ്ട് ഓടിയതാണ്; പോലിസിനോട് നടന്‍ ഷൈന്‍ ടോം ചാക്കോ

പേടി കൊണ്ട് ഓടിയതാണ്; പോലിസിനോട് നടന്‍ ഷൈന്‍ ടോം ചാക്കോ
X

കൊച്ചി: ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയപ്പോള്‍ സ്വകാര്യ ഹോട്ടലില്‍ നിന്നും ഓടി പോയത് പേടി കൊണ്ടെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്നെ ആക്രമിക്കാന്‍ വരുന്നവരാണെന്ന് കരുതിയാണ് ഓടിയതെന്നാണ് പോലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇന്നത്തെ പോലിസ് ചോദ്യം ചെയ്യലിലാണ് വിവരം. പോലിസ് നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് നടന്‍ ചോദ്യംചെയ്യലിനായി ഷൈന്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. ഒരു മാസമായി കൊച്ചിയിലെ ഹൈബ്രിഡ് കഞ്ചാവു കേസുമായി ബന്ധപ്പെട്ട് ഷൈന്‍ ടോം ചാക്കോയെ പോലിസ് നിരീക്ഷിച്ചു വരികയാണെന്നാണ് റിപോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം നടി വിന്‍സി അലോഷ്യസ് സിനിമ സംഘടനകള്‍ക്ക് നല്‍കിയ പരാതി പുറത്തുവന്നതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് സിനിമ സെറ്റില്‍ മോശമായി പെരുമാറി എന്നായിരുന്നു പരാതി. രഹസ്യമായി നല്‍കിയ പരാതി പുറത്തു വന്നതോടെ നടി പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സിനിമയുടെയും നടന്റെയും പേര് പുറത്തു വന്നതില്‍ വിഷമമുണ്ട് എന്നവര്‍ വ്യക്തമാക്കി.

ഇതിനു പിന്നാലെ കൊച്ചിയില്‍ ഡാന്‍സാഫിന്റെ പരിശോധനക്കിടെ പോലിസിനെ കണ്ട നടന്‍ ഷൈന്‍ ടോം ചാക്കോ ഫ്‌ലാറ്റില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. എന്നാല്‍ കുറ്റം ചെയ്തില്ലെങ്കില്‍ എന്തിന് ഓടണം എന്നാണ് പോലിസിന്റെ ചോദ്യം. നടനെതിരേ പോലിസില്‍ പരാതി നല്‍കാന്‍ നടി ഇതുവരെയും തയ്യാറായിട്ടില്ല. അതേസമയം, നടനെ അല്‍പസമയത്തിനകം വൈദ്യ പരിശോധനക്കായി കൊണ്ടു പോകും.








Next Story

RELATED STORIES

Share it