- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി നല്കി നടന് സിദ്ദിഖ്

കൊച്ചി: ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി നല്കി നടന് സിദ്ദിഖ്. രേവതി സമ്പത്തിനെതിരെയാണ് സിദ്ദിഖ് പരാതി നല്‍കിയത്. ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതില്‍ ആവശ്യപ്പെടുന്നത്. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നല്‍കിയത്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോള്‍ മാത്രമാണ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യമാണെന്നും പരാതിയില്‍ സിദ്ദിഖ് ആരോപിച്ചു.
രേവതിയുടെ ആരോപണം; 'പ്ലസ് ടു കഴിഞ്ഞിരിക്കുമ്പോഴാണ് ഇദ്ദേഹം സമൂഹമാധ്യമം വഴി ബന്ധപ്പെടുന്നത്. നിള തീയേറ്ററില്‍ 'സുഖമായിരിക്കട്ടെ'യെന്ന സിനിമയുടെ പ്രിവ്യൂ ഉണ്ടായിരുന്നു. പ്രിവ്യൂ കണ്ടതിന് ശേഷം മസ്കറ്റ് ഹോട്ടലില്‍ വെച്ച് സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് ഞാന്‍ പോകുന്നത്. അവിടെ പോകുന്നത് വരെ മോളേയെന്നായിരുന്നു വിളിച്ചത്. എന്നാല്‍ ഈ മോളെ വിളി ഇങ്ങനൊരു അപ്രോച്ചായിരിക്കുമെന്ന് വിചാരിക്കുന്നില്ല. അങ്ങനൊരു സിനിമ നിലനില്‍ക്കുന്നില്ലെന്ന് പിന്നീടാണ് മനസിലാക്കുന്നത്. അവിടെ വെച്ചാണ് അദ്ദേഹം എന്നെ സെക്ഷ്വലി അബ്യൂസ് ചെയ്യുന്നത്,' രേവതി പറഞ്ഞു.
2019ല്‍ തന്നെ ഇക്കാര്യം പൊതു സമൂഹത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും രേവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. സിദ്ദിഖ് ഇപ്പോള്‍ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവര്‍ പറഞ്ഞു. തന്റെ സമ്മതമില്ലാതെ ഉപദ്രവിച്ചയാളാണ് സിദ്ദിഖ്. അയാള്‍ നമ്പര്‍ വണ്‍ ക്രിമിനലാണ്. സ്വയം കണ്ണാടി നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി ആരോപിച്ചു.
RELATED STORIES
ജഡ്ജിമാര്‍ സര്‍ക്കാര്‍ നിയമനം സ്വീകരിക്കുന്നതിനും തിരഞ്ഞെടുപ്പില്‍...
4 Jun 2025 8:28 AM GMTപത്തനംതിട്ട പോക്സോ കേസ്; സിഡബ്ല്യുസി അധികൃതരെ ഒത്തുതീര്‍പ്പിനായി...
4 Jun 2025 8:02 AM GMTഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ഫ്രീഡം ഫ്ളോട്ടില്ല കപ്പലിന് സമീപം ഡ്രോണ്‍
4 Jun 2025 7:31 AM GMTമധ്യ കേരളത്തില്‍ അടുത്ത മൂന്നു മണിക്കൂര്‍ ശക്തമായ; ഇടിമിന്നലിനും...
4 Jun 2025 7:26 AM GMTവിവാഹം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം; മധ്യപ്രദേശിലെ ഒരു കുടുംബത്തിലെ...
4 Jun 2025 7:16 AM GMTമൃഗശാലയിലെ പെന്ഗ്വിന് കുഞ്ഞുങ്ങള്‍ക്ക് മറാഠി പേര് നല്‍കണമെന്ന്...
4 Jun 2025 6:58 AM GMT