Latest News

പ്രശ്‌നം ചൂണ്ടിക്കാട്ടിയപ്പോള്‍, തന്റെ സീനുകള്‍ ഒരു ദിവസം കൊണ്ട് തീര്‍ത്ത് തന്നെ മടക്കിയയച്ചു; ഷൈന്‍ ടോം ചാക്കോക്കെതിരേ നടിയുടെ വെളിപെടുത്തല്‍

പ്രശ്‌നം ചൂണ്ടിക്കാട്ടിയപ്പോള്‍, തന്റെ സീനുകള്‍ ഒരു ദിവസം കൊണ്ട് തീര്‍ത്ത് തന്നെ മടക്കിയയച്ചു; ഷൈന്‍ ടോം ചാക്കോക്കെതിരേ നടിയുടെ വെളിപെടുത്തല്‍
X

കൊച്ചി: ഷൈന്‍ ടോം ചാക്കോയില്‍ നിന്ന് 'സൂത്രവാക്യം' സിനിമയുടെ സെറ്റില്‍ വച്ച് തനിക്കും മോശം അനുഭവം ഉണ്ടായതായി നടി അപര്‍ണ ജോണ്‍സ്. നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് ഷൈനിനെതിരെ അപര്‍ണ ജോണ്‍സിന്റെ വെളിപെടുത്തല്‍.

ഷൈന്‍ സംസാരിക്കുമ്പോള്‍ വെളുത്ത നിറത്തിലുള്ള പൊടി വായില്‍നിന്നു വീഴുന്നുണ്ടായിരുന്നത് താനും കണ്ടിരുന്നെന്നും എന്നാല്‍ ഇത് എന്താണെന്നു വ്യക്തമായി പറയാന്‍ അറിയില്ലെന്നും നടി പറഞ്ഞു. സെറ്റില്‍ വച്ചുള്ള ഷൈനിന്റെ സ്വഭാവം സംഘാടകരുമായി പങ്കു വച്ചപ്പോള്‍ തന്റെ ഭാഗം വേഗത്തില്‍ പൂര്‍ത്തിയാക്കി തന്നെ പോകാന്‍ അനുവദിക്കുകയായിരുന്നെന്നും അപര്‍ണ പറഞ്ഞു. അതാണ് തനിക്ക് കിട്ടിയ പരിഹാരമെന്നും നടി പറഞ്ഞു. ഓസ്‌ട്രേലിയയിലാണ് താമസം എന്നതിനാല്‍ തന്നെ പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നും അപര്‍ണ ജോണ്‍സ് പറഞ്ഞു.

Next Story

RELATED STORIES

Share it