Latest News

ആലപ്പുഴ ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

ആലപ്പുഴ ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
X

ആലപ്പുഴ: ജില്ലയില്‍ പ്രതിവാര കൊവിഡ് 19 പരിശോധന നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരസ്ഥാപനങ്ങളെ തിരിച്ച് ജൂലൈ 14 വരെ ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉത്തരവായി. ജൂലൈ ഏഴു വരെയുള്ള പ്രതിവാര ടി.പി.ആര്‍. നിരക്കിനെ അടിസ്ഥാനമാക്കിയാണ് ഇന്നു വ്യാഴാഴ്ച നിയന്ത്രണങ്ങളും ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ടി.പി.ആര്‍. അഞ്ചു ശതമാനത്തില്‍ താഴെയുള്ള വ്യാപനം കുറഞ്ഞ സ്ഥലങ്ങളെ എ വിഭാഗത്തിലും ആഞ്ചു മുതല്‍ 10 ശതമാനം വരെയുള്ള മിതവ്യാപനമുള്ള സ്ഥലങ്ങളെ ബി വിഭാഗത്തിലുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള അതിവ്യാപനമുള്ള സ്ഥലങ്ങളെ സി വിഭാഗത്തിലും 15 ശതമാനത്തിനു മുകളിലുള്ള അതിതീവ്രവ്യാപനമുള്ള സ്ഥലങ്ങളെ ഡി വിഭാഗത്തിലുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡി വിഭാഗത്തില്‍ അഞ്ചു പഞ്ചായത്തുകളും സി വിഭാഗത്തില്‍ മൂന്നു നഗരസഭകളടക്കം 31 തദ്ദേശസ്ഥാപനങ്ങളും ബി വിഭാഗത്തില്‍ മൂന്നു നഗരസഭകളടക്കം 31 തദ്ദേശസ്ഥാപനങ്ങളും എ വിഭാഗത്തില്‍ 11 പഞ്ചായത്തുകളും ഉള്‍പ്പെടുന്നു. ജില്ലയില്‍ ഏറ്റവും കുറഞ്ഞ ടി.പി.ആര്‍. നിരക്ക് ആല പഞ്ചായത്തിലാണ് 2.46 ശതമാനം. 19.16 ശതമാനമുള്ള മാന്നാര്‍ പഞ്ചായത്തിലാണ് ഏറ്റവും ഉയര്‍ന്ന ടി.പി.ആറുള്ളത്.

ശനി, ഞായര്‍ തീയതികളില്‍ പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. പൂര്‍ണലോക്ഡൗണില്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങളേ ഈ ദിവസങ്ങളില്‍ അനുവദിക്കൂ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

വിഭാഗം എ (വ്യാപനം കുറഞ്ഞ സ്ഥലങ്ങള്‍ടി.പി.ആര്‍ 5 ശതമാനത്തില്‍ താഴെ

ആല (2.46)

മുട്ടാര്‍ (3.21)

പെരുമ്പളം (3.33)

കരുവാറ്റ (3.63)

അരൂര്‍ (4.30)

കാവാലം (4.54)

പുളിങ്കുന്ന് (4.66)

നെടുമുടി (4.69)

രാമങ്കരി (4.70)

തലവടി (4.72)

വള്ളിക്കുന്നം (4.87)

വിഭാഗം ബി (മിത വ്യാപന സ്ഥലങ്ങള്‍ടി.പി.ആര്‍ 510 ശതമാനം)

നഗരസഭകള്‍:

ചെങ്ങന്നൂര്‍ (7.82)

കായംകുളം (9.46)

മാവേലിക്കര (9.89)

പഞ്ചായത്തുകള്‍:

കോടംതുരുത്ത് (5.06)

ചേപ്പാട് (5.41)

വയലാര്‍ (5.59)

തകഴി (5.64)

പത്തിയൂര്‍ (5.96)

തൃക്കുന്നപ്പുഴ (6.36)

എടത്വാ (6.47)

പാലമേല്‍ (6.55)

പുലിയൂര്‍ (6.91)

ചെട്ടികുളങ്ങര (7.07)

വീയപുരം (7.20)

മാവേലിക്കര തെക്കേക്കര (7.42)

പാണ്ടനാട് (7.43)

ദേവികുളങ്ങര (7.75)

തിരുവന്‍വണ്ടൂര്‍ (7.77)

കുത്തിയതോട് (7.83)

മുളക്കുഴ (7.84)

അമ്പലപ്പുഴ തെക്ക് (7.87)

നൂറനാട് (7.98)

ചെറുതന (8.11)

കുമാരപുരം (8.22)

വെളിയനാട് (8.52)

ചെറിയനാട് (8.80)

പാണാവള്ളി (9.18)

തൈക്കാട്ടുശേരി (9.33)

ചേന്നംപള്ളിപ്പുറം (9.52)

അമ്പലപ്പുഴ വടക്ക് (9.81)

ആറാട്ടുപുഴ (9.95)

വിഭാഗം സി (അതി വ്യാപന സ്ഥലങ്ങള്‍ടി.പി.ആര്‍ 1015 ശതമാനം)

നഗരസഭകള്‍:

ആലപ്പുഴ (10.72)

ചേര്‍ത്തല (10.73)

ഹരിപ്പാട് (10.99)

പഞ്ചായത്തുകള്‍:

തുറവൂര്‍ (10.19)

ബുധനൂര്‍ (10.38)

ഭരണിക്കാവ് (10.41)

ചേര്‍ത്തല തെക്ക് (10.61)

തണ്ണീര്‍മുക്കം (10.63)

ചമ്പക്കുളം (10.84)

പുന്നപ്ര വടക്ക് (10.86)

കൃഷ്ണപുരം (11.13)

നീലംപേരൂര്‍ (11.16)

ആര്യാട് (11.28)

മാവേലിക്കര താമരക്കുളം(11.34)

അരൂക്കുറ്റി (11.73)

മുഹമ്മ (11.82)

മണ്ണഞ്ചേരി (11.96)

മുതുകുളം (11.98)

കാര്‍ത്തികപ്പള്ളി (12.15)

കടക്കരപ്പള്ളി (12.30)

പുന്നപ്ര തെക്ക് (12.36)

ചിങ്ങോലി (12.57)

പുറക്കാട് (13.23)

വെണ്‍മണി (13.62)

എഴുപുന്ന (13.86)

ചുനക്കര (13.97)

കൈനകരി (14.11)

മാരാരിക്കുളം തെക്ക് (14.19)

കണ്ടല്ലൂര്‍ (14.33)

ചെന്നിത്തല തൃപ്പെരുംന്തുറ (14.41)

കഞ്ഞിക്കുഴി (14.86)

വിഭാഗം ഡി (അതിതീവ്ര വ്യാപന സ്ഥലങ്ങള്‍ടി.പി.ആര്‍ 15 ശതമാനത്തിനു മുകളില്‍)

മാരാരിക്കുളം വടക്ക് (15.21)

തഴക്കര (15.61)

പള്ളിപ്പാട് (16.25)

പട്ടണക്കാട് (18.48)

മാന്നാര്‍ (19.16)

Next Story

RELATED STORIES

Share it