Latest News

സസ്പെൻഷനില്ലാതെ സ്ഥാനമാറ്റം; എഡിജിപി അജിത്ത് കുമാറിനെതിരേ നടപടി

സസ്പെൻഷനില്ലാതെ സ്ഥാനമാറ്റം; എഡിജിപി അജിത്ത് കുമാറിനെതിരേ നടപടി
X

തിരുവനന്തപുരം: ആർഎസ്എസ് ഉന്നത നേതാക്കളുമായി തുടർച്ചയായി രഹസ്യ ചർച്ച നടത്തിയതിനെ തുടർന്ന് വിവാദത്തിലായ എഡിജിപി എം ആർ അജിത്ത് കുമാറിനെതിരേ പേരിൽ നടപടിയെടുത്ത് സർക്കാർ. നാടകീയമായ രംഗങ്ങൾക്കൊടുവിൽ

എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലിസ് ബറ്റാലിയനിലേക്ക് മാറ്റി. സസ്പെൻഷനോ കടുത്ത നടപടിയോ ഇല്ലാതെ കരുതൽ നടപടിയാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി സെക്രട്ടേറിയറ്റിലെത്തി അസാധാരണ നടപടിയിലൂടെയാണ് അജിത് കുമാറിനെ മാറ്റിയത്. മാത്രമല്ല, എന്തിൻ്റെ പേരിലാണ് സ്ഥാനമാറ്റമെന്നു വിശദീകരിക്കാതെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് വാർത്താ കുറിപ്പിറക്കിയത്.

മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് പുറത്തിറക്കായ വാർത്താ കുറിപ്പ്:

എം ആർ അജിത് കുമാറിന് സ്ഥലം മാറ്റം

എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലിസ് ബറ്റാലിയനിലേക്ക് മാറ്റി.

ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു.

നേരത്തെ എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പോലിസ് മേധാവിയും പോലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it