- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആദിത്യനാഥിന്റെ പകപോക്കല്: ഡോ. കഫീല് ഖാന് രാജസ്ഥാനിലേക്ക് താമസം മാറ്റി
കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉപദേശ പ്രകാരമാണ് താന് രാജസ്ഥാനിലേക്ക് താമസം മാറിയതെന്ന് കഫീല് ഖാന് അറിയിച്ചു.

ജയ്പുര്: ഉത്തര്പ്രദേശിലെ ആദിത്യനാഥ് സര്ക്കാര് തുടര്ച്ചയായി കള്ളക്കേസില് കുടുക്കി ജയിലിലടക്കുന്നതില് നിന്നും രക്ഷ തേടി ഡോ. കഫീല് ഖാന് രാജസ്ഥാനിലേക്ക് താമസം മാറ്റി. ജയിലില് നിന്ന് വിട്ടയക്കപ്പെട്ട ഡോ.കഫീല് ഖാന് കുടുംബത്തോടൊപ്പമാണ് ജയ്പൂരിലെത്തി താമസം തുടങ്ങിയത്. കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉപദേശ പ്രകാരമാണ് താന് രാജസ്ഥാനിലേക്ക് താമസം മാറിയതെന്ന് കഫീല് ഖാന് അറിയിച്ചു.
പ്രിയങ്ക ഗാന്ധിയുടെ ഉപദേശ പ്രകാരമാണ് താന് സുരക്ഷിത താവളം കണ്ടെത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. 'പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് രാജസ്ഥാനില് വന്ന് താമസിക്കാന് ഉപദേശിച്ചു, ഞങ്ങള് നിങ്ങള്ക്ക് സുരക്ഷിതമായ സ്ഥലം നല്കാം. യുപി സര്ക്കാര് നിങ്ങളെ മറ്റേതെങ്കിലും കേസില് ഉള്പ്പെടുത്താന് ശ്രമിച്ചേക്കാമെന്നും അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്നും പ്രിയങ്ക പറഞ്ഞു. അതിനാല് യുപിയില് നിന്ന് വിട്ടുനില്ക്കാന് ഞാന് തീരുമാനിച്ചു' , വാര്ത്താ സമ്മേളനത്തില് കഫീല് ഖാന് പറഞ്ഞു. രാജസ്ഥാനില് കോണ്ഗ്രസ് സര്ക്കാരായതിനാല് ഇവിടെ സുരക്ഷിതമായിരിക്കുമെന്ന് കരുതുന്നു. എന്റെ കുടുംബത്തിനും ഇവിടെ താമസിക്കുന്നതാണ് സുരക്ഷിതമെന്ന് തോന്നുന്നു. കഴിഞ്ഞ ഏഴര മാസത്തോളം താന് ഒരുപാട് മാനസിക-ശാരീരിക പീഡനങ്ങള് അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
കൊടുവള്ളിയില് നിന്നു കാണാതായ യുവാവിനെ കണ്ടെത്തി
22 May 2025 5:57 AM GMTഷഹബാസ് കൊലപാതകം; കുറ്റാരോപിതരായ വിദ്യാർഥികളുടെ പരീക്ഷാഫലം...
21 May 2025 12:31 PM GMTപി കെ ജമാല് നിര്യാതനായി
17 May 2025 5:55 PM GMTകോഴിക്കോട് കായക്കൊടിയില് ഭൂചലനമുണ്ടായതായി നാട്ടുകാര്
17 May 2025 5:43 PM GMTസ്ത്രീ ശാക്തീകരണത്തിൻ്റെ കേരള മോഡൽ; കുടുംബശ്രീക്ക് 27 വയസ്സ്
17 May 2025 7:15 AM GMTകോഴിക്കോട് മലയോരമേഖലയില് കനത്ത മഴ; ഇരുവഴഞ്ഞിപ്പുഴയിലും മുത്തപ്പന്...
13 May 2025 2:49 PM GMT