Latest News

ആദിവാസി പെണ്ണിനെ പ്രസിഡന്റാക്കി; അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ്

മുസ്‌ലിം സ്ത്രീയെ മാറ്റി ആദിവാസിപെണ്ണിനെ പ്രസിഡന്റാക്കി എന്നായിരുന്നു പരാമര്‍ശം

ആദിവാസി പെണ്ണിനെ പ്രസിഡന്റാക്കി; അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ്
X

വയനാട്: ആദിവാസി വിഭാഗത്തെ അധിക്ഷേപിച്ച് മുതിര്‍ന്ന സിപിഎം നേതാവും വയനാട് ജില്ലാ കമ്മിറ്റി അംഗവുമായ എ എന്‍ പ്രഭാകരന്‍. പനമരം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഇടപെടലിനെ തുടര്‍ന്ന് മുസ്‌ലിം സ്ത്രീയെ മാറ്റി ആദിവാസിപെണ്ണിനെ പ്രസിഡന്റാക്കി' എന്നായിരുന്നു പരാമര്‍ശം.

''ലീഗ് നിശ്ചയിച്ചത് മുസ് ലിം സ്ത്രീയായിരുന്ന ഹസീനയെ പ്രസിഡന്റാക്കുക എന്നതാണ്. എന്നാല്‍ അത് കോണ്‍ഗ്രസുകാര്‍ മാറ്റി. കോണ്‍ഗ്രസ് ഇടപെടലിനെ തുടര്‍ന്ന് അവിടെ ആദിവാസി പെണ്ണിനെ പ്രസിഡന്റ് ആക്കി. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണ്' എന്നായിരുന്നു എ എന്‍ പ്രഭാകരന്റെ പരാമര്‍ശം. പ്രസ്താവനയെ തുടര്‍ന്ന് മുസ് ലിം യൂത്ത് ലീഗ് പ്രതിഷേധം രേഖപ്പെടുത്തി. പ്രഭാകരന്റേത് വര്‍ഗീയ പരാമര്‍ശമെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അവര്‍ പ്രതികരിച്ചു.

Next Story

RELATED STORIES

Share it