- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അനുജയുടെ മരണത്തില്‍ പോലിസില്‍ പരാതി നല്‍കി പിതാവ്; ഡ്രൈവറെ കേസില്‍നിന്ന് ഒഴിവാക്കി

ആലപ്പുഴ: പത്തനംതിട്ട പട്ടാഴിമുക്ക് അപകടമരണത്തില്‍ ദുരൂഹതയാരോപിച്ച് മരണപ്പെട്ട അനുജയുടെ പിതാവ് രംഗത്ത്. അനുജയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് രവീന്ദ്രന്‍ പോലിസില്‍ പരാതി നല്‍കി. നൂറനാട് പോലിസ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. മകളെ ഹാഷിം ഭീഷണിപ്പെടുത്തിയാണ് ട്രാവലറില്‍ നിന്ന് ഇറക്കിയത്. തുടര്‍ന്ന് ബലമായി കാറില്‍ കയറ്റി ലോറിയില്‍ ഇടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പരാതി. ഇതേക്കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ട് വരണമെന്നാണ് പരാതിയിലെ ആവശ്യം.
ഇതിനിടെ, അപകടത്തില്‍ വടക്കേ ഇന്ത്യക്കാരനായ ലോറി ഡ്രൈവറെ കേസില്‍ നിന്ന് ഒഴിവാക്കി. ലോറിയിലേക്ക് കാര്‍ മനഃപൂര്‍വം ഇടിച്ചുകയറ്റിയതാണെന്ന മോട്ടോര്‍ വാഹനവകുപ്പ് റിപോര്‍ട്ട് പരിഗണിച്ചാണ് പോലിസ് നടപടി. ലോറിഡ്രൈവര്‍ക്കെതിരേ ചുമത്തിയ മനഃപൂര്‍വമല്ലാത്ത നരഹത്യ ഒഴിവാക്കി പോലിസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കി.
കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ റംസാനെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലിസ് കേസെടുത്തിരുന്നു. വെറുമൊരു അപകടമല്ല, അമിതവേഗതയില്‍ മനപ്പൂര്‍വം കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്ന സ്ഥിരീകരണം വന്നതോടെയാണ് ലോറി ഡ്രൈവറെ കേസില്‍നിന്ന് ഒഴിവാക്കിയത്. മരണത്തിലേക്ക് കാറോടിച്ച് കയറ്റാന്‍ ഹാഷിമിനെ പ്രേരിപ്പിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള വിശദമായ അന്വേഷണത്തിലാണ് അടൂര്‍ പോലിസ്. വാട്‌സ്ആപ്പ് ചാറ്റുകളും ഫോണ്‍ വിളി രേഖകളും വീണ്ടെടുക്കണം. അതിനുള്ള പരിശോധനയിലാണ് സൈബര്‍ വിഭാഗം.
അനുജയുടെയും ഹാഷിമിന്റെയും ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു പാതിവഴിയില്‍ വച്ച് അനുജയെ ഹാഷിം നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയത്. ട്രാവലറില്‍ ഉണ്ടായിരുന്ന അധ്യാപകര്‍ അനുജയോട് ഫോണില്‍ സംസാരിച്ചിട്ടുമുണ്ട്. പിന്നീടാണ് അപകടം നടന്നത്. കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സഹപ്രവര്‍ത്തകരായ അധ്യാപകരുടെ വിശദമായ മൊഴിയെടുപ്പ് തുടരുകയാണ്.
RELATED STORIES
പ്രണയം നടിച്ച് വിളിച്ചുവരുത്തി യുവാവിന്റെ മാലയും ഫോണും കവര്‍ന്ന മൂന്നു ...
20 May 2025 2:57 AM GMTസോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ അറസ്റ്റിലായവരുടെ എണ്ണം 71 ആയി
20 May 2025 2:48 AM GMTഓവുചാലില്‍ വീണ പെണ്‍കുട്ടിയ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു;...
20 May 2025 2:40 AM GMTകൂട്ടബലാല്‍സംഗക്കേസില്‍ ബിജെപി നേതാവും സുഹൃത്തും അറസ്റ്റില്‍
20 May 2025 2:24 AM GMTപാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബര്‍ക്ക് ബിജെപി ബന്ധം?...
20 May 2025 1:57 AM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും
20 May 2025 1:45 AM GMT