Latest News

മുംബൈയിൽ കൂറ്റൻ പരസ്യ ബോർഡ് പൊട്ടി വീണ് 8 മരണം

X

മുംബൈ: ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് മറിഞ്ഞുവീണ് 8 പേർ മരിച്ചു. 60 ലേറെ പേർക്ക് പരിക്ക്..പെട്രോൾ പമ്പിന് എതിർ വശത്തുള്ള പടുകൂറ്റൻ പരസ്യബോർഡ് തകർന്നു വീണത്. ഇന്ധനങ്ങൾ നിറയ്ക്കാനും മറ്റു ആവശ്യങ്ങൾക്കുമെത്തിയ വാഹനങ്ങൾക്ക് മുകളിലേക്കാണ് ബോർഡ് വീണത്. മുബൈ ഗഡ്കോപ്പറിൽ തിങ്കളാഴ്ച്ച വൈകീട്ടാണ് ദാരുണ സംഭവം നടന്നത്. ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തെത്തി അപകടത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള പ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it