Latest News

അഡ്വക്കേറ്റ് എ പൂക്കുഞ്ഞ് അനുസ്മരണം ഡിസംബര്‍ 4 ശനിയാഴ്ച വൈകീട്ട് കോട്ടയത്ത്

അഡ്വക്കേറ്റ് എ പൂക്കുഞ്ഞ് അനുസ്മരണം ഡിസംബര്‍ 4 ശനിയാഴ്ച  വൈകീട്ട് കോട്ടയത്ത്
X

കോട്ടയം: കേരളത്തിലെ ആയിരക്കണക്കിന് മഹല്ല് ജമാഅത്തുകള്‍ ഒരു കൊടിക്കീഴില്‍ അണിനിരത്താന്‍ രൂപീകൃതമായ കേരള മുസ് ലിം ജമാഅത്ത് കൗണ്‍സിലിന്റെ നേതാവ് അഡ്വക്കേറ്റ് എ പൂക്കുഞ്ഞിന്റെ അനുസ്മരണം ഡിസംബര്‍ 4 ശനിയാഴ്ച കോട്ടയത്ത് നടക്കും. വൈകീട്ട് മൂന്നരയ്ക്ക് തുടങ്ങുന്ന ചടങ്ങ് മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. അനുസ്മരണ സമ്മേളനത്തില്‍ വിദ്യാഭ്യാസ അവാര്‍ഡും വിതരണം ചെയ്യും.

കേരള മുസ് ലിം ജമാഅത്ത് കൗണ്‍സിലിനെ നാല് പതിറ്റാണ്ടോളം നയിച്ച നേതാവാണ് അഡ്വക്കേറ്റ് എ പൂക്കുഞ്ഞ്.

കോട്ടയം പ്രസ് ക്ലബ് ഹാളില്‍ വച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അഡ്വക്കേറ്റ് കെ അനില്‍കുമാര്‍ തുടങ്ങി രാഷ്ട്രീയസാമൂഹിക ഈ രംഗത്തെ പ്രമുഖര്‍ അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ നന്ദിയോട് ബഷീര്‍, കണ്‍വീനര്‍മാരായ അന്‍വര്‍ പാഴൂര്‍, വി.ഓ അബു സാലി, ജില്ലാ പ്രസിഡന്റ് എം. ബി അമീന്‍ഷാ എന്നിവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it