Latest News

അഫ്ഗാനിസ്താനിലെ യുഎസ് സേനാ പിന്മാറ്റം മികച്ച തീരുമാനമെന്ന് ജോ ബൈഡന്‍

അതേസമയം, 20 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം യുഎസ് സൈന്യം രാജ്യം വിട്ടതിനെ ചരിത്ര നിമിഷം' എന്ന് താലിബാന്‍ വിശേഷിപ്പിച്ചു

അഫ്ഗാനിസ്താനിലെ യുഎസ് സേനാ പിന്മാറ്റം മികച്ച തീരുമാനമെന്ന് ജോ ബൈഡന്‍
X

വാഷിങ്ടന്‍ ഡി സി: അഫ്ഗാനിസ്താനിലെ യുഎസ് സേനാ പിന്മാറ്റം മികച്ച തീരുമാനമാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഒരു ടെലിവിഷന്‍ പ്രസംഗത്തിലാണ് അഫ്ഗാനില്‍ നിന്നും പിന്മാറിയതിനെ മികച്ച തീരുമാനമായി യു എസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. ഒന്നുകില്‍ രാജ്യത്ത് നിന്ന് പിന്മാറുകയോ അല്ലെങ്കില്‍ അവിടെ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുകയോ ആണ് തിരഞ്ഞെടുക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ ഈ യുദ്ധം എന്നെന്നേക്കുമായി നീട്ടാന്‍ പോകുന്നില്ല, എന്നെന്നേക്കുമായി പുറത്തുകടക്കുകയുമല്ല,' ബൈഡന്‍ ചൊവ്വാഴ്ച പറഞ്ഞു.


അതേസമയം, 20 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം യുഎസ് സൈന്യം രാജ്യം വിട്ടതിനെ ചരിത്ര നിമിഷം' എന്ന് താലിബാന്‍ വിശേഷിപ്പിച്ചു. അവസാനത്തെ യുഎസ് സൈനികരും രാജ്യം വിട്ടതോടെ താലിബാന്‍ കാബൂള്‍ വിമാനത്താവളത്തിന്റെ ചുമതല ഏറ്റെടുത്തു. ഇതിനു ശേഷം വിമാനത്താവളത്തില്‍ വച്ച് താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് മാധ്യമപ്രവത്തകരെ കണ്ടു. 'അഫ്ഗാനിസ്ഥാനിലെ ഇസ്‌ലാമിക് എമിറേറ്റ് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നതില്‍ ഒരു സംശയവുമില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.




Next Story

RELATED STORIES

Share it