Latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീക്കം ചെയ്യുന്നതുവരെ പ്രക്ഷോഭം; കര്‍ഷക സംഘടനാ നേതാക്കള്‍

നയപരമായ വിഷയങ്ങളില്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംവദിക്കാന്‍ കഴിയുന്ന ഒരു പൊതുവേദി രൂപീകരിക്കണമെന്ന് തന്നെ സന്ദര്‍ശിച്ച കര്‍ഷക സമര നേതാക്കളോട് മമത ബാനര്‍ജി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീക്കം ചെയ്യുന്നതുവരെ പ്രക്ഷോഭം; കര്‍ഷക സംഘടനാ നേതാക്കള്‍
X

കൊല്‍ക്കത്ത: പധാനമന്ത്രി നരേന്ദ്ര മോദിയെ നീക്കം ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തും യുധവീര്‍ സിംഗും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.

നയപരമായ വിഷയങ്ങളില്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംവദിക്കാന്‍ കഴിയുന്ന ഒരു പൊതുവേദി രൂപീകരിക്കണമെന്ന് തന്നെ സന്ദര്‍ശിച്ച കര്‍ഷക സമര നേതാക്കളോട് മമത ബാനര്‍ജി ആവശ്യപ്പെട്ടു. കര്‍ഷക പ്രതിഷേധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മമതയെ ടിക്കായത്ത് ക്ഷണിച്ചു. കൊവിഡ് രണ്ടാം തരംഗം ശമിച്ചശേഷം ബിജെപി ഇതര മുഖ്യമന്ത്രിമാരുമായി വിര്‍ച്വല്‍ മീറ്റിംഗ് സംഘടിപ്പിക്കുമെന്നും കര്‍ഷക പ്രതിഷേധ സ്ഥലത്തേക്ക് പോകുമെന്നും മമത പറഞ്ഞു.

Next Story

RELATED STORIES

Share it