- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഗ്രികൾച്ചർ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു; 40 ലക്ഷത്തിന്റെ നഷ്ടം

ഹരിപ്പാട്: തീപിടിത്തത്തില്‍ അഗ്രികള്‍ച്ചര്‍ സൂപ്പര്‍മാര്‍ക്കറ്റ് കത്തിനശിച്ചു. ദേശീയപാതക്കരികില്‍ കരുവാറ്റ ആശ്രമം ജങ്ഷന് സമീപത്തെ 'കര്‍ഷകന്റെ കട' എന്ന പേരുള്ള കാര്‍ഷിക ഉപകരണങ്ങളും സാധനസാമഗ്രികളും വില്‍ക്കുന്ന സ്ഥാപനമാണ് പൂര്‍ണമായും നശിച്ചത്. കരുവാറ്റ ലൈലാ നിവാസില്‍ സനല്‍ മുഹമ്മദിന്റേതാണ് സ്ഥാപനം.
വീടിനോട് ചേര്‍ന്നായിരുന്നു കട. ബുധനാഴ്ച പുലര്‍ച്ച അഞ്ചോടെ കടക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് ഉടമയെ അറിയിച്ചത്. അപ്പോഴേക്കും മേല്‍ക്കൂരയിലേക്ക് തീ പടര്‍ന്നിരുന്നു.
അഗ്നി രക്ഷാ സേനയെ അറിയിച്ച ശേഷം സനല്‍ മുഹമ്മദും അയല്‍വാസികളും ചേര്‍ന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തതിനാല്‍ വീട്ടിലേക്ക് തീ പടരുന്നത് തടയാനായി. ഹരിപ്പാട് നിന്നു് അഗ്നി രക്ഷാസേനയുടെ രണ്ട് യൂനിറ്റ് എത്തിയപ്പോഴേക്കും കടയും മുഴുവന്‍ സാധനസാമഗ്രികളും കത്തിയമര്‍ന്നു.
25 ലക്ഷം രൂപയുടെ സാധനങ്ങള്‍ കത്തിച്ചാമ്പലായതായി സനല്‍ മുഹമ്മദ് പറഞ്ഞു. ഇരുമ്പ് തൂണുകളില്‍ ടിന് ഷീറ്റും ഇടഷ്ടികയും ഉപയോഗിച്ചാണ് കട നിര്‍മിച്ചിരുന്നത്. മേല്‍ക്കൂര ഓടും ഷീറ്റുമായിരുന്നു. കടയടക്കം 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പോലിസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഷോര്‍ട് സര്‍ക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
RELATED STORIES
കായലോട് യുവതിയുടെ ആത്മഹത്യ; സദാചാര മുദ്ര കുത്തി രാഷ്ട്രീയവല്‍ക്കരിച്ച...
20 Jun 2025 12:03 PM GMTകൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊന്നു
20 Jun 2025 11:08 AM GMTപത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; 21കാരി അറസ്റ്റില്‍
20 Jun 2025 10:47 AM GMTമാനന്തവാടിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വായോധികന് കടിയേറ്റു
20 Jun 2025 9:31 AM GMTപരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഇന്ത്യയെന്ന് പറയുന്നത്...
20 Jun 2025 9:27 AM GMT'രാജ്ഭവന് സെന്‍ട്രല്‍ ഹാളിലെ ചിത്രം മാറ്റില്ല'; ഭാരതാംബ വിവാദത്തില്‍...
20 Jun 2025 9:13 AM GMT