- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉത്തര്‍പ്രദേശില്‍ 100 സീറ്റില്‍ മല്‍സരിക്കാനൊരുങ്ങി അസദുദ്ദീന്‍ ഉവൈസി; 17 ഇടത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ചില ചെറു പാര്‍ട്ടികളുമായി സഖ്യത്തിനു ശ്രമിച്ചെങ്കിലും അതൊന്നും പ്രായോഗികമാക്കാന്‍ എഐഎംഐഎമ്മിന് ഇതുവരെ സാധിച്ചിട്ടില്ല.

ലഖ്‌നൗ: അടുത്തമാസം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മല്‍സരിക്കാന്‍ ഒരുങ്ങി ആള്‍ ഇന്ത്യാ മജ്‌ലിസെ-ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം). പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടുഘട്ടങ്ങളിലായി 17 സ്ഥാനാര്‍ഥികളെയും എഐഎംഐഎം ഇതുവരെ പ്രഖ്യാപിച്ചു.
ഗസിയാബാദ് ജില്ലയിലെ ലോണി നിയോജക മണ്ഡലത്തില്‍ ഡോ. മെഹ്താബും സഹിബാബാദ് മണ്ഡലത്തില്‍ പണ്ഡിറ്റ് മന്‍മോഹന്‍ ഖായുമാണ് സ്ഥാനാര്‍ഥികള്‍. ഡോ. അബ്ദുല്‍ മന്നന്‍ (ഉത്രൗല), താലിബ് സിദ്ധീഖി (ഭോജ്്പുര), ഫുര്‍ഖാന്‍ ചൗധരി (ഗഡ് മുഖ്‌ഡേശ്വര്‍), ഹാജി ആരിഫ് (ദൗലന), റഫാഖത്ത് ഖാന്‍ (സിവല്‍ ഖാസ്), സീഷന്‍ ആലം (സരഥന), തസ്ലീം അഹ്മദ് (കിഥോര്‍), താഹിര്‍ അന്‍സാരി (ഛര്‍ഥവാല്‍), ഇന്‍തിസാര്‍ അന്‍സാരി (മുസഫര്‍ നഗര്‍ സദര്‍), ഷഹീന്‍ റാസ ഖാന്‍ (ബറേലി-124), തൗഫീഖ് പര്‍ഥാന്‍ (ബിത്രി ചയ്ന്‍പുര്‍), അംജദ് അലി (ബേഹത്), മര്‍ഗൂബ് ഹസന്‍ (സഹാറന്‍പൂര്‍ ധേഹത്), സാദിഖ് അലി (ഝാന്‍സി സധര്‍), ഷേര്‍ അഫ്ഖാന്‍ (റുദ്വലി) എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.
അതേസമയം, ചില ചെറു പാര്‍ട്ടികളുമായി സഖ്യത്തിനു ശ്രമിച്ചെങ്കിലും അതൊന്നും പ്രായോഗികമാക്കാന്‍ എഐഎംഐഎമ്മിന് ഇതുവരെ സാധിച്ചിട്ടില്ല. പല പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.
RELATED STORIES
നാഗ്പൂരില്‍ വന്‍ സംഘര്‍ഷം; ഔറംഗസീബിന്റെ ഖബര്‍ മാറ്റണമെന്നാവശ്യപ്പെട്ട് ...
17 March 2025 6:07 PM GMTകോടതി വിധി ലംഘിച്ച് 200 വെനുസ്വേലക്കാരെ എല്‍ സാല്‍വദോറിലേക്ക്...
17 March 2025 3:12 PM GMTഔറംഗസീബിന്റെ ഖബര്‍ സംരക്ഷിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമെന്ന്...
17 March 2025 1:23 PM GMTഅനുമതിയില്ലാതെ പ്രതിഷേധം; ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ...
17 March 2025 8:30 AM GMTസര്‍ക്കാര്‍ കരാറുകളില്‍ മുസ് ലിംകള്‍ക്ക് സംവരണം; അനുമതി നല്കി...
17 March 2025 7:45 AM GMTവഖ്ഫ് നിയമ ഭേദഗതിക്കെതിരെ ജന്തര്‍മന്തറില്‍ പ്രതിഷേധം; കലാപത്തിന്...
17 March 2025 6:31 AM GMT