Latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകില്‍ തീ പിടിച്ചു;യാത്രക്കാര്‍ സുരക്ഷിതര്‍

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകില്‍ തീ പിടിച്ചു;യാത്രക്കാര്‍ സുരക്ഷിതര്‍
X
മസ്‌കറ്റ് : മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിന്റെ ചിറകിന് തീ പിടിച്ചു.വിമാനത്തില്‍ 141 യാത്രക്കാരാണ് ഉണ്ടായിരുന്നത്.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് രാവിലെ ഒമാന്‍ സമയം 11.30 ഓടേയാണ് സംഭവം.ടേക്ക് ഓഫ് ചെയ്യുന്നതിനായി വിമാനം ടാക്‌സി വേയിലേക്ക് നീങ്ങുമ്പോഴാണ് ഇടത് വശത്തെ ചിറകില്‍ നിന്നും പുക ഉയരുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് എമര്‍ജന്‍സി വിന്‍ഡോ വഴി യാത്രക്കാരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു.തുടര്‍ന്ന് ഫയര്‍ എഞ്ചിന്‍ എത്തി വെള്ളം ഒഴിച്ച് പുക കെടുത്തി. നിലവില്‍ സാങ്കേതിക സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തിനുള്ളില്‍ പരിശോധന നടത്തുകയാണ്.

Next Story

RELATED STORIES

Share it