Latest News

എയര്‍ ഇന്ത്യാ ബോര്‍ഡിങ് പാസില്‍ മോദിയും ഗുജറാത്തും; വിവാദമായതോടെ പിന്‍വലിച്ചു

എയര്‍ ഇന്ത്യാ ബോര്‍ഡിങ് പാസില്‍ മോദിയും ഗുജറാത്തും; വിവാദമായതോടെ പിന്‍വലിച്ചു
X

ന്യൂഡല്‍ഹി: വിവാദം ഉയര്‍ന്നതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബോര്‍ഡിങ് പാസ് പിന്‍വലിച്ചു.പഞ്ചാബിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ശശികാന്ത് ആണ് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തനിക്ക് ലഭിച്ച ബോര്‍ഡിങ് പാസിന്റെ ചിത്രം ആദ്യം ട്വീറ്റ് ചെയ്തത്. പൊതുസ്വത്ത് ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണുന്നില്ലെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.


അതേസമയം, ജനുവരിയില്‍ വൈബ്രന്റ് ഗുജറാത്ത് സമ്മേളന സമയത്താണ് ബോര്‍ഡിങ് പാസുകള്‍ പ്രിന്റ് ചെയ്തതെന്നാണ് എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ പ്രതികരിച്ചു. തേര്‍ഡ് പാര്‍ട്ടി പരസ്യത്തിന്റെ ഭാഗമായിട്ടുള്ളതാണ് ചിത്രങ്ങളെന്നാണ് അദ്ദേഹത്തിന്റെ വാദം. എയര്‍ ഇന്ത്യക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ഗുജറാത്തില്‍ മാത്രമല്ല, രാജ്യത്താകമാനം ഈ ബോര്‍ഡിങ് പാസ് ഉപയോഗിക്കുന്നുണ്ട്. പെരുമാറ്റ ചട്ട ലംഘനം കണ്ടെത്തിയാല്‍ പാസുകള്‍ പിന്‍വലിക്കുമെന്ന് ധനഞ്ജയ് കുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it