- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; അടിയന്തര സാഹചര്യങ്ങള്‍ക്ക് തയ്യാറാകാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളോടും തദ്ദേശ സര്‍ക്കാരുകളോടും അടിയന്തര സാഹചര്യങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയിലെ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് ബോര്‍ഡ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഡല്‍ഹിയില്‍ ഏതാനും ദിവസമായി കടുത്ത മൂടല്‍മഞ്ഞും പുകയും വര്‍ധിച്ചിട്ടുണ്ട്. മാത്രമല്ല, ചൂടും കാറ്റും കുറയുകയും ചെയ്തു. നഗരത്തില്‍ വിഷപ്പുക നിറഞ്ഞിരിക്കുകയാണ്. ഡല്‍ഹി അതിര്‍ത്തിയിലെ സംസ്ഥാനങ്ങളില്‍ വയല്‍ കത്തിക്കല്‍ രൂക്ഷമായതോടെ പുകശല്യവും വര്‍ധിച്ചു. പല പ്രദേശങ്ങളിലും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്(എക്യുഐ) 470 ആയിരിക്കുകയാണ്.
വായുമലിനീകരണത്തിന്റെ തോത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലാണ്. പ്രത്യേകിച്ച് ഗുരുതര രോഗബാധയുള്ളവര്‍ക്ക്. ശ്വാസകോശ രോഗങ്ങളുളളവരുടെ സ്ഥിതി അതീവ ഗുരുതരമായേക്കും.
വായുമലിനീകരണം ഇതേ മട്ടില്‍ തുടരുകയാണെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ നടപടി തുടങ്ങേണ്ടിവരും. സ്‌കൂളുകള്‍ അടച്ചിടുന്നതും വഹാനങ്ങളുടെ ഒറ്റ, ഇരട്ട അക്ക നിയന്ത്രണവുമാണ് പരിഗണനയിലുള്ളത്. കൂടാതെ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്‌ക്കേണ്ടിവരും.
സ്വകാര്യ കമ്പനികളോട് വാഹന ഉപയോഗം 30 ശതമാനം കുറയ്ക്കാന്‍ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയില്‍ തന്നെ തദ്ദേശ അധികാരികള്‍ ഇഷ്ടികക്കളങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചിരുന്നു. മാലിന്യം കത്തിക്കുന്നതും വിലക്കിയിട്ടുണ്ട്.
RELATED STORIES
പി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'മുനമ്പത്തെ ഭൂമി വഖ്ഫ് തന്നെ, ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല';...
5 Nov 2024 6:48 AM GMTദീര്‍ഘദൂരയാത്രകള്‍ നടത്തി റീലുകളിലൂടെ പ്രശസ്തരായ വനിതാ പോലിസുകാര്‍...
5 Nov 2024 6:37 AM GMTകഷ്ടകാലം മാറാതെ നെയ്മര്‍; വീണ്ടും പരിക്ക്; ഒരു മാസം പുറത്ത്
5 Nov 2024 6:27 AM GMTനിര്‍മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്താക്കി
5 Nov 2024 6:06 AM GMTകിങ് ഖാനെ കാണാന്‍ മന്നത്തിന് മുന്നില്‍ ആരാധകന് കാത്തുനിന്നത് 95...
5 Nov 2024 6:06 AM GMT