Latest News

ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു

ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് രാവിലെയും വായുമലിനീകരണത്തിന്റെ തോത് തീവ്രമായി തുടരുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രദേശത്ത് കനത്ത പുകമഞ്ഞ് പരന്നിരിക്കുകയാണ്. എയര്‍ക്വാളിറ്റി ഇന്‍ഡക്‌സ് 'അപകടകരമായ' നിലയിലാണ്.

എയര്‍ക്വാളിറ്റി ഇന്‍ഡക്‌സ് ഏറ്റവും ഉയര്‍ന്നത് 428ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സാധാരണ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 0-50 നുമിടയിലാണെങ്കില്‍ മികച്ചതായാണ് കണക്കാക്കുക. 51-100 തൃപ്തികരം, 100-200 ശരാശരി, 201-300 മോശം, 301-400 വളരെ മോശം, 401-500 അപകടകരം എന്നിങ്ങനെയും കണക്കാക്കും.

വായുമലിനീകരണത്തിനു പുറമെ രാവിലെ മുതല്‍ മഞ്ഞിന്റെ സാന്നിധ്യവുമുള്ളതിനാല്‍ ദൃശ്യത കുറവാണ്.

ഡല്‍ഹിയില്‍ മാത്രമല്ല, ഹരിയാന, ചണ്ഡീഗഢ്, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍, ബീഹാര്‍, അസം, മേഘാലയ തുടങ്ങിയവിടങ്ങളിലും കനത്ത മഞ്ഞ് കാണപ്പെടുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ട്വീറ്റ് ചെയ്തു.

തണുപ്പും മഞ്ഞും മലിനീകരണവും രൂക്ഷമായതിനാല്‍ പൗരന്മാരോട് സുരക്ഷിതമാര്‍ഗങ്ങള്‍ തേടണമെന്നും വാഹനങ്ങളില്‍ ഫോഗ് ലൈറ്റുകള്‍ തെളിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ശനിയാഴ്ച ശരാശരി എക്യുഐ 492ഉം ജനുവരി 15ന് 431ഉം ആയിരുന്നു.

Next Story

RELATED STORIES

Share it