Latest News

വിമാനങ്ങള്‍ക്ക് യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാം

വിമാനങ്ങള്‍ക്ക് യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാം
X

നെടുമ്പാശ്ശേരി: കൊച്ചിക്ക് സമീപത്തുകൂടിയുള്ള രാജ്യാന്തര വ്യോമപാതകളില്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ക്കു യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ (സിയാല്‍) ഏര്‍പ്പെടുത്തി. സിയാലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ടെക്‌നിക്കല്‍ ലാന്‍ഡിങ് എന്നറിയപ്പെടുന്ന ഈ സംവിധാനമൊരുക്കിയത്. മൂന്നുദിവസത്തിനിടെ സമീപ റൂട്ടുകളില്‍ പറന്ന ഒമ്പത് വിമാനങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത് ഇന്ധനം നിറച്ചു.

4.75 ലക്ഷം ലിറ്റര്‍ ഇന്ധനമാണ് ഇവിടെ നിന്നു നിറച്ചത്. ലാന്‍ഡിങ് ഫീ ഉള്‍പ്പെടെയുള്ള ഫീസ് ഈടാക്കുന്നതിനാല്‍ വിമാനത്താവള വരുമാനത്തില്‍ വര്‍ധനയുണ്ടാക്കാനും കൊച്ചിയുടെ ഇന്ധനവിതരണ സംവിധാനത്തില്‍ പുരോഗതിയുണ്ടാക്കാനും ഇത് ഉപകരിക്കും. ശ്രീലങ്കയിലെ ഇന്ധന പ്രതിസന്ധിയെത്തുടര്‍ന്ന് ചില വിമാനക്കമ്പനികള്‍ ഇത്തരമൊരു ആവശ്യവുമായി സിയാലിനെ സമീപിച്ചിരുന്നു.

ഇതുമൂലമാണ് ഇത്തരത്തില്‍ സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. സിയാലില്‍ ഈ സൗകര്യമൊരുക്കിയതോടെ കൊളംബോയില്‍ നിന്നു യൂറോപ്പിലേക്കും ഗള്‍ഫിലേക്കും പോകുന്ന വിമാനങ്ങളാണ് ഇന്ധനം നിറയ്ക്കാനായി കൊച്ചിയിലിറങ്ങിയത്. ഇത്തരമൊരു സാധ്യത മുന്നില്‍ക്കണ്ട് സിയാല്‍ വിമാന ഇന്ധന ഹൈഡ്രന്റ് സംവിധാനങ്ങളും പരമാവധി കാര്യക്ഷമമായി ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു.

Next Story

RELATED STORIES

Share it