Latest News

കുംഭമേളയില്‍ മുസ്ലിംകളെ കച്ചവടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് അഖാര പരിഷത്ത്; യുപിയില്‍ പ്രതിഷേധം ശക്തമാകുന്നു

നീക്കം രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുമെന്ന് അഖിലേന്ത്യ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി പറഞ്ഞു.

കുംഭമേളയില്‍ മുസ്ലിംകളെ കച്ചവടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് അഖാര പരിഷത്ത്; യുപിയില്‍ പ്രതിഷേധം ശക്തമാകുന്നു
X

ലഖ്‌നോ: കുംഭമേളയില്‍ മുസ്ലിം കച്ചവടക്കാരെ വിലക്കാനുള്ള നീക്കത്തിനെതിരെ യുപിയില്‍ ശക്തമായ പ്രതിഷേധം. നീക്കം രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുമെന്ന് അഖിലേന്ത്യ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി പറഞ്ഞു.

2025 ജനുവരി 13ന് പ്രയാഗ്രാജില്‍ നിന്ന് ആരംഭിക്കുന്ന മഹാകുംഭമേള ഫെബ്രുവരി 26 വരെ തുടരും. ഈ കാലയളവില്‍ കുംഭമേള കടന്നുപോകുന്ന വീഥികളിലും മറ്റും മുസ്ലിംകളെ കച്ചവടം ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് പ്രഖ്യാപനം.

കുംഭമേള സമാധാനപരമായി നടക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നമ്മുടെ സമൂഹം മുന്നോട്ടാണ് പോകേണ്ടതെന്നും റസ്വി ചൂണ്ടിക്കാട്ടി. മുസ്ലിം കച്ചവടക്കാരെ വിലക്കണമെന്ന അഖാര പരിഷത്തിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് ഷഹാബുദ്ദീന്‍ റസ്വിയുടെ പ്രതികരണം.

മുസ്ലിം കച്ചവടക്കാര്‍ക്ക് അവസരം നിഷേധിച്ചുകൊണ്ടുള്ള നീക്കം ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളായ മതനിരപേക്ഷത, സാമൂഹിക ഐക്യം എന്നിവയ്ക്ക് എതിരാണെന്നും റസ്വി പറഞ്ഞു. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ സമൂഹത്തിന് ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതം നോക്കാതെ എല്ലാ പൗരന്മാര്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ഇന്ത്യയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it