Latest News

ന്യൂനപക്ഷമായിരിക്കുക എന്നത് ഒരു ശാപമായി മാറുകയാണ്: അഖിലേഷ് യാദവ്

ന്യൂനപക്ഷമായിരിക്കുക എന്നത് ഒരു ശാപമായി മാറുകയാണ്: അഖിലേഷ് യാദവ്
X

ലഖ്‌നോ: രാജ്യത്ത് ന്യൂനപക്ഷമായിരിക്കുക എന്നത് ഒരു ശാപമായി മാറുകയാണെന്ന് സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. മുംബൈയിലെ ഒരു ജൈന ക്ഷേത്രം പൊളിച്ചു മാറ്റിയ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലുടനീളമുള്ള സമാധാനപരമായ ജൈന സമൂഹത്തെ ബിജെപി സര്‍ക്കാരുകള്‍ ആസൂത്രിതമായി ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

മധ്യപ്രദേശിലെ സിംഗോളിയില്‍ ജൈന സന്യാസിമാര്‍ക്കെതിരായ അക്രമാസക്തമായ ആക്രമണം, ജബല്‍പൂരില്‍ നിന്ന് ബിജെപി അംഗങ്ങള്‍ ജൈനര്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന ഓഡിയോ ക്ലിപ്പ്, മുംബൈയില്‍ വിശുദ്ധ വിഗ്രഹങ്ങള്‍, ഗ്രന്ഥങ്ങള്‍, മതഗ്രന്ഥങ്ങള്‍ എന്നിവയെ അനാദരിച്ചതായി ആരോപിക്കപ്പെടുന്ന സംഭവം എന്നിവ ചൂണ്ടിക്കാട്ടി , ബിജെപിയുടെ ആക്രമണരീതികളുടെ ഭാഗമാണിതെന്ന് യാദവ് പറഞ്ഞു.

ഒരു ക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നത് കൊണ്ട് നമ്മുടെ വിഗ്രഹങ്ങള്‍ക്കും, വേദങ്ങള്‍ക്കും, വികാരങ്ങള്‍ക്കും സംഭവിച്ച അപമാനം ഇല്ലാതാക്കാന്‍ കഴിയില്ല എന്നു പറഞ്ഞ അദ്ദേഹം നമ്മുടെ മതത്തെയും സമൂഹത്തെയും ആര് സംരക്ഷിക്കും എന്നു ചോദിച്ചു.

ബിജെപി ആരോടും വിശ്വസ്തത പുലര്‍ത്തുന്നില്ലെന്ന് ജൈന സമൂഹം മനസിലാക്കണമെന്ന് യാദവ് പറഞ്ഞു. ബിജെപി പിന്തുണയുള്ള ഘടകങ്ങള്‍ ജൈനരുടെ മതപരമായ സ്വത്തുക്കളില്‍ മാത്രമല്ല, അവരുടെ സ്വകാര്യ സ്വത്തുക്കളിലും കണ്ണുവയ്ക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Next Story

RELATED STORIES

Share it