Latest News

കെഎംസിസി മുൻ നേതാവും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ എകെഎം മാടായി അന്തരിച്ചു

കെഎംസിസി മുൻ നേതാവും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ എകെഎം മാടായി അന്തരിച്ചു
X

കണ്ണൂർ: അബൂദബി-കണ്ണൂർ ജില്ലാ കെ എം സി സി മുൻ പ്രസിഡൻ്റും സാമൂഹിക പ്രവർത്തകനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ എകെഎം മാടായി എന്ന അച്ചുമാന്റകത്ത്‌ എ കെ മഹമൂദ് ഹാജി അന്തരിച്ചു. മാടായി പുതിയങ്ങാടി യാസീൻ പള്ളി സ്വദേശിയാണ്. ഗൾഫിലും നാട്ടിലും മത-സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം സാമൂഹികമാധ്യമങ്ങളിലൂടെയും സുപരിചിതനാണ്. കുറച്ചു കാലമായി അസുഖം കാരണം ചികിൽസയിലാണ്. മൂന്നര വർഷം മുമ്പ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയതായിരുന്നു. പുതിയങ്ങാടി മൊട്ടാമ്പ്രം ക്രസന്റ് ഹോസ്പിറ്റലിലാണ് മരണം. പരേതരായ ഹസൻ -എ കെ കുൽസു എന്നിവരുടെ മകനാണ്. ഭാര്യ: കണ്ണൂർ മൊറായി സ്വദേശി ആയിഷ. സഹോദരങ്ങൾ: ബീവി, ഖൈറുന്നിസ.

Next Story

RELATED STORIES

Share it