Latest News

വഖ്ഫ് സ്വത്തിലേക്കുള്ള കടന്നുകയറ്റത്തില്‍ പ്രതിഷേധിക്കുക: അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍

വഖ്ഫ് സ്വത്തിലേക്കുള്ള കടന്നുകയറ്റത്തില്‍ പ്രതിഷേധിക്കുക: അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍
X

കൊച്ചി: വഖ്ഫ് ഭേദഗതി നിയമം വിശ്വാസ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റമാണെന്നും പ്രതിഷേധങ്ങള്‍ ഉയരണമെന്നും അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍. രാജ്യത്ത് നടന്ന ജനകീയ പ്രതിഷേധങ്ങളെയും മുസ്‌ലിം സംഘടനകളും ദേശീയ നേതൃത്വങ്ങളും പങ്ക് വെച്ച എതിര്‍പ്പുകളെയും ആശങ്കകളെയും പൂര്‍ണ്ണമായും തള്ളിയാണ് നിയമം പാസാക്കിയിരിക്കുന്നത്. അല്ലാഹുവിന് വേണ്ടി വഖ്ഫ് ചെയ്ത ഭൂമികളും വസ്തുവകകളും കൈയ്യേറുവാനുള്ള വഴിയൊരുക്കുകയാണ് യഥാര്‍ത്ഥത്തില്‍ വഖ്ഫ് ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. രാജ്യതലസ്ഥാനത്തടക്കം രാജ്യത്തുടനീളം കൈയ്യേറിയിട്ടുള്ള വഖഫ് ഭൂമികള്‍ നിയമപരമായി സ്വന്തമാക്കുവാനും ഏത് വഖ്ഫ് ഭൂമിയിലും അവകാശ വാദങ്ങള്‍ ഉന്നയിക്കുവാനും ഇതിലൂടെ അവര്‍ ലക്ഷ്യം വെക്കുന്നുണ്ട്.

സംഘ്പരിവാര്‍ അജണ്ടകള്‍ രാജ്യത്തിനപകടമാണെന്നും വഖ്ഫ് ബില്ല് അത്തരത്തിലുള്ള കേന്ദ്രസര്‍ക്കാറിന്റെ ക്രൂരതയാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധമുയരേണ്ടതുണ്ട്. ദേശീയതലത്തിലും സംസ്ഥാന തലത്തും നടത്തപ്പെടുന്ന മുഴുവന്‍ നിയമ-സമര പ്രതിഷേധ സംവിധാനങ്ങള്‍ക്കും ഒപ്പം നില്‍ക്കണമെന്ന് അല്‍ കൗസര്‍ അംഗങ്ങളോടും പൊതു സമൂഹത്തോടും അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ ആഹ്വാനം ചെയ്യുന്നു.

Next Story

RELATED STORIES

Share it