- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ അഭിമന്യു വധം: ആര്‍എസ്എസ് ഭീകരത തന്നെയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: ആലപ്പുഴ പടയണിവട്ടം ക്ഷേത്രോല്‍സവത്തിനിടെ 15വയസ്സുകാരനായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ആര്‍എസ്എസിന്റെ ഭീകരവാദത്തെ തുറന്നുകാട്ടുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഇന്ത്യയിലുടനീളം ഹിന്ദുത്വ ഭീകരവാദികള്‍ നടത്തിവരുന്ന വംശഹത്യകള്‍ക്കും ഭീകരവാദ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കുന്ന സംഘമാണ് ആര്‍എസ്എസ്. കേരളത്തില്‍ ആര്‍എസ്എസ് നടത്തുന്ന ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളെ ഗൗരവത്തോടെ കാണാനോ ശിക്ഷാനടപടി സ്വീകരിക്കാനോ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാവാത്തതിന്റെ ഫലം കൂടിയാണ് ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത്. കഴിഞ്ഞദിവസം നടന്ന അഭിമന്യുവിന്റെ കൊലയുമായി ബന്ധപ്പെട്ട കാര്യങ്ങളെ നിസ്സാരവല്‍ക്കരിക്കാനാണ് ഭരണകൂടവും പോലിസും ശ്രമിക്കുന്നത്. കേവല രാഷ്ട്രീയ കൊലപാതകമായും ഗുണ്ടാ വിളയാട്ടമായും ചിത്രീകരിച്ച് ലഘൂകരിക്കാനാണ് ഇടതു ഭരണകൂടം ശ്രമിക്കുന്നത്.
ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് നടത്തിവരുന്ന ആയുധശേഖരവും പരിശീലനവും ഇന്ന് വ്യാപകമാണ്. ആയുധശേഖരം കണ്ടെത്താനും പരിശീലനം നിരോധിക്കാനും കേരള സര്‍ക്കാര്‍ തയ്യാറാവണം. കേരളത്തില്‍ സംഘപരിവാര്‍ ശക്തിപ്രാപിക്കുന്നത് ഇത്തരം പരിശീലന കേന്ദ്രങ്ങളില്‍ കൂടിയാണ്. സംഘപരിവാര്‍കാര്‍ കുറ്റക്കാരായ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് ഭരണകൂട രഹസ്യബന്ധവും പുറത്തുവന്നതാണ്. ആഭ്യന്തര വകുപ്പ് സംഘപരിവാറിന് കീഴ്‌പ്പെടുന്ന ധാരാളം സംഭവങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
Alappuzha Abhimanyu murder is RSS's terrorism-Welfare party
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMT