- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ഇരട്ട കൊലപാതകം: കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കണമെന്ന് കാന്തപുരം
ഈ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്ത കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. വര്‍ഗീയ നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇത്തരക്കാര്‍ കൊലക്കത്തി താഴെയിടണം.

കോഴിക്കോട്: ആലപ്പുഴയില്‍ മണിക്കൂറുകള്‍ക്കിടയില്‍ നടന്ന രണ്ടു കൊലപാതകങ്ങളും അങ്ങേയറ്റം അപലപനീയമാണെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു.
ഈ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്ത കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. വര്‍ഗീയ നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇത്തരക്കാര്‍ കൊലക്കത്തി താഴെയിടണം.
മനുഷ്യനെ അന്യായമായി വെട്ടിക്കൊല്ലാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയതെന്നും ആ രണ്ടു കുടുംബങ്ങളിലെയും കുഞ്ഞുകളോടും ഉറ്റവരോടും ഇവര്‍ക്കെന്ത് സമാധാനമാണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. ചില നേതാക്കളുടെ അപക്വമായ പ്രതികരണങ്ങള്‍ ഏറെ വേദനിപ്പിക്കുന്നുണ്ട്.
കേരളത്തില്‍ ആപല്‍ക്കരമായി പടരുന്ന ഈ നീക്കത്തെ സര്‍ക്കാറും രാഷ്ട്രീയ സാമൂഹിക നേതാക്കളും ഒറ്റക്കെട്ടായി നിന്ന് തടയിടണം. നാടിന്റെ സമാധാനം തകര്‍ക്കുന്നവര്‍ ഏത് രാഷ്ട്രീയ കക്ഷിയില്‍ പ്പെട്ടവരാണെങ്കിലും മുഖം നോക്കാതെ നടപടിയുണ്ടാവണം. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരേ നിയമപാലകരുടെ തികഞ്ഞ ജാഗ്രതയുണ്ടാവണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
RELATED STORIES
എം കെ ഫൈസിയുടെ അറസ്റ്റ്, ഭരണഘടന നല്കുന്ന അവകാശങ്ങങ്ങളുടെ നഗ്നമായ...
22 March 2025 2:45 PM GMTകശ്മീര് സര്വകലാശാല വിസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസ്: ...
22 March 2025 2:30 PM GMTചാംപ്യന്സ് ട്രോഫി സംഘര്ഷം; മധ്യപ്രദേശിലെ മോവില് നൂറോളം വീടുകളും...
22 March 2025 2:07 PM GMTഷിബിലയുടെ പരാതികളില് നടപടിയെടുക്കാതിരുന്ന ഗ്രേഡ് എസ്ഐക്ക്...
22 March 2025 1:26 PM GMTബിജു ജോസഫിന്റെ മൃതദേഹം മാന്ഹോളില്നിന്നു പുറത്തെടുത്തു
22 March 2025 1:05 PM GMTസവര്ക്കര് രാജ്യ ശത്രുവല്ലെന്ന് ഗവര്ണര്; എസ്എഫ്ഐ ബാനറില് അതൃപ്തി
22 March 2025 12:49 PM GMT