Latest News

മഹാരാഷ്ട്ര മാസ്‌ക് അടക്കമുള്ള എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കുന്നു

മഹാരാഷ്ട്ര മാസ്‌ക് അടക്കമുള്ള എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കുന്നു
X

മുംബൈ: മഹാരാഷ്ട്ര കൊവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ മാസ്‌ക് അടക്കമുള്ള എല്ലാ നിയന്ത്രണങ്ങളും പിന്‍വിക്കുന്നു. ശനിയാഴ്ചയോടെയാണ് നിര്‍ദേശം നിലവില്‍ വരുന്നത്.

മാസ്‌ക് ധരിക്കാന്‍ പൗരന്മാരോട് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അത് നിര്‍ബന്ധമല്ല. ബംഗാളും ഡല്‍ഹിയും ഇതിനകം മാസ്‌ക് നിര്‍ബന്ധമല്ലാതാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

'മറാത്തി പുതവര്‍ഷ ദിനത്തില്‍ എല്ലാ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും എടുത്തുകളയും!'- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

രണ്ട് വര്‍ഷത്തിനുശേഷമാണ് മഹാരാഷ്ട്ര കൊവിഡ് നിയന്ത്രണങ്ങള്‍ പില്‍വലിക്കുന്നത്. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ് അടക്കം പങ്കെടുത്ത യോഗത്തിലാണ് സുപ്രധാനതീരുമാനമെടുത്തത്.

ഇന്ന് മഹാരാഷ്ട്രയില്‍ 100 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 35 ജില്ലകളിലായി 964 സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്. പല ജില്ലകളിലും ഒരു രോഗിപോലുമില്ല.

Next Story

RELATED STORIES

Share it