Latest News

ശാഹീ ജാമിഅ് മസ്ജിദ് പരിസരം വൃത്തിയാക്കാന്‍ നിര്‍ദേശം നല്‍കി അലഹബാദ് ഹൈക്കോടതി

ശാഹീ ജാമിഅ് മസ്ജിദ് പരിസരം വൃത്തിയാക്കാന്‍ നിര്‍ദേശം നല്‍കി അലഹബാദ് ഹൈക്കോടതി
X

ന്യൂഡല്‍ഹി: സംഭലിലെ ശാഹീ ജാമിഅ് മസ്ജിദ് പരിസരം വൃത്തിയാക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് (എഎസ്ഐ) നിര്‍ദേശം നല്‍കി അലഹബാദ് ഹൈക്കോടതി.

റമദാന് മുന്നോടിയായി പള്ളി പെയ്ന്റടിക്കാനും വൃത്തിയാക്കാനും അനുമതി തേടി ജുമാ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി സമര്‍പ്പിച്ച അപേക്ഷയില്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, പള്ളി പെയ്ന്റടിക്കാനുള്ള ഉത്തരവില്ല.

പള്ളി നില്‍ക്കുന്ന സ്ഥലം ഉടന്‍ പരിശോധിക്കാനും വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മൂന്ന് ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ നിയമിക്കാനും കോടതി എഎസ്‌ഐയോട് നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it