Latest News

പയ്യന്നൂരിലെ ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ക്ക് മര്‍ദനമെന്ന് ആരോപണം

പയ്യന്നൂരിലെ ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ക്ക് മര്‍ദനമെന്ന് ആരോപണം
X

കണ്ണൂര്‍: പയ്യന്നൂര്‍ കണ്ടങ്കാളി സ്‌കൂളിലെ 105 എ ബൂത്തില്‍ പ്രിസൈഡിങ് ഓഫിസറെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആരോപണം. പാനൂര്‍ സ്വദേശി മുഹമ്മദ് അഷറഫ് കളത്തിലിനാണ് മര്‍ദ്ദനമേറ്റത്. തലശ്ശേരി പാറാല്‍ ദാറുല്‍ ഇര്‍ഷാദ് അറബിക് കോളജ് കോളജ് പ്രഫസറാണ് മുഹമ്മദ് അഷ്‌റഫ്. റേഷന്‍ കാര്‍ഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാന്‍ പ്രിസൈഡിങ് ഓഫിസര്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് മര്‍ദ്ദനമെന്നാണ് പരാതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖകളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നതെന്ന് പ്രിസൈഡിംഗ് ഓഫിസര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം പോളിങ് നിര്‍ത്തിവച്ചു. മര്‍ദനമേറ്റ പ്രിസൈഡിങ് ഓഫിസര്‍ മുഹമ്മദ് അഷറഫ് കളത്തില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പകരം മറ്റൊരാളെ ഏര്‍പ്പെടുത്തിയതിന് ശേഷമാണ് ഇവിടെ വോട്ടിങ് പുനരാരംഭിച്ചത്.

Next Story

RELATED STORIES

Share it