- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹരിയാനയിലെ ഇവിഎം ക്രമക്കേട് ആരോപണം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്
പരാതിയില്‍ നടപടി ഉണ്ടായില്ലെങ്കില്‍ നിയമനടപടിയിലേക്ക് നീങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം
ചണ്ഡിഗഢ്: ഹരിയാനയിലെ ഇവിഎം ക്രമക്കേട് ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. പരാതിയില്‍ നടപടി ഉണ്ടായില്ലെങ്കില്‍ നിയമനടപടിയിലേക്ക് നീങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം. മൂന്ന് ജില്ലകളിലെ വോട്ടിങ് മെഷീന്‍ ക്രമക്കേടാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.
വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മില്‍ എങ്ങനെ 99 ശതമാനം ചാര്‍ജ് എങ്ങനെ വന്നുവെന്ന പ്രധാനമായ ആരോപണമാണ് ഉന്നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. ഫരീദാബാദ്, പാനിപത്ത്, നര്‍ലൗള്‍, കര്‍നാല്‍, ഇന്ദ്രി, പട്ടൗഡി തുടങ്ങിയ 20 മണ്ഡലങ്ങളുമായി ബന്ധപ്പെട്ടാണു പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ഈ മണ്ഡലങ്ങളിലെ ക്രമക്കേട് ആരോപിക്കപ്പെടുന്ന ഇവിഎമ്മുകളില്‍ ബിജെപിക്കാണു കൂടുതല്‍ വോട്ട് ലഭിച്ചത്. നേരത്തെ, ഏഴ് മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്.ഹരിയാന തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, ജയറാം രമേശ്, പവന്‍ ഖേഡ, അജയ് മാക്കന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. വോട്ട് എണ്ണിയതിലടക്കം ക്രമക്കേട് നടന്നതായി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു ഫലപ്രഖ്യാപനത്തിനു പിന്നാലെയുള്ള കൂടിക്കാഴ്ച. പരാതി ഉന്നയിക്കപ്പെട്ട വോട്ടിങ് മെഷീനുകള്‍ സീല്‍ ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
അതേ സമയം കോണ്‍ഗ്രസിന്റെ വാദങ്ങള്‍ തെറ്റാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നതെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പ്രതികരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി ജയറാം രമേശ് എന്നിവര്‍ അയച്ച കത്തുകളോട് പ്രതികരിച്ചായിരുന്നു വിമര്‍ശനം.
RELATED STORIES
വയനാട് ദുരന്തം: ഇന്ന് മന്ത്രിസഭായോഗം
22 Dec 2024 1:41 AM GMT''അജിത്കുമാറിനെ ഡിജിപിയാക്കാന്‍ പാടില്ലായിരുന്നു''; മുഖ്യമന്ത്രിക്ക്...
22 Dec 2024 1:29 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMTഅമിത് ഷായെ പുറത്താക്കണം; മുതലമടയില്‍ പ്രതിഷേധം
21 Dec 2024 5:47 PM GMTദമസ്കസില്‍ ഇറാന് എംബസി ജീവനക്കാരന് കൊല്ലപ്പെട്ടു
21 Dec 2024 5:10 PM GMT