Latest News

ജെഎന്‍യുവിലെ പോലിസ് നടപടിക്കെതിരേ അമര്‍ത്യാ സെന്‍

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ തുടക്കം മുതല്‍ ചോദ്യം ചെയ്ത ആളാണ് അമര്‍ത്യാ സെന്‍.

ജെഎന്‍യുവിലെ പോലിസ് നടപടിക്കെതിരേ അമര്‍ത്യാ സെന്‍
X

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ പോലിസ് നടപടിക്കെതിരേ നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍. സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലിസിന്റെ പങ്കിനെയും അദ്ദേഹം വിമര്‍ശിച്ചു. ജെഎന്‍യു പ്രശ്‌നത്തില്‍ നീതിയുടെ അഭാവം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്‍ക്കൊത്തയില്‍ ഒരു ബംഗാളി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സെന്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സംസാരിച്ചത്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ തുടക്കം മുതല്‍ ചോദ്യം ചെയ്ത ആളാണ് അമര്‍ത്യാ സെന്‍.

മാസ്‌ക് ധരിച്ച ചിലര്‍ സര്‍വ്വകലാശാലയില്‍ ഇരച്ചുകയറുകയും വിദ്യാര്‍ത്ഥികളെ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയും ചെയ്തു. അക്രമത്തില്‍ സമയത്ത് ഇടപെടുന്നതില്‍ പോലിസും സര്‍വ്വകലാശാല അധികാരികളും പരാജയപ്പെട്ടു- സെന്‍ പറഞ്ഞു.

ഇതുവരെ അവര്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

ആ സമയത്തെ സിസിടിവി കാമറ പ്രവര്‍ത്തിക്കുന്നില്ല. പോലിസിന്റെ എഫ്‌ഐആറിലും നിരവധി വൈരുദ്ധ്യമുണ്ടെന്ന് ഡോ. സെന്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it