Latest News

ഡോ. അംബേദ്ക്കറുടെ ചിന്തകള്‍ ഉയര്‍ത്തിപിടിച്ച് മുന്നേറണം: അഡ്വ.എ കെ സലാഹുദ്ധീന്‍

ഡോ. അംബേദ്ക്കറുടെ ചിന്തകള്‍ ഉയര്‍ത്തിപിടിച്ച് മുന്നേറണം: അഡ്വ.എ കെ സലാഹുദ്ധീന്‍
X

വൈക്കം: 'ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍' എന്ന പ്രമേയത്തില്‍ എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു. എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ച ചര്‍ച്ച സംഗമം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ.എ കെ സലാഹുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. ഫാഷിസം അതിന്റെ എല്ലാ പരിധിയും മറികടന്ന് രാജ്യത്ത് മുന്നേറുമ്പോള്‍ ഇനി നാം ഇന്ത്യന്‍ ജനത മുന്നോട്ട് പോകേണ്ടത് ഡോ.അംബേദ്ക്കറുടെ ചിന്തകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം സുനില്‍കുമാര്‍, വൈക്കം അനിശ്ചതകാല സത്യാഗ്രഹ ചെയര്‍മാന്‍ അപ്പു കാപ്പില്‍, സിഎസ്ഡിഎസ് നേതാവ് പൊന്നപ്പന്‍ ഉമംകേരി, കെപിഎംഎസ് മണ്ഡലം സെക്രട്ടറി മോഹനന്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഷെഫി സെമീര്‍, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ്മാരായ യു നവാസ്, അല്‍ത്താഫ് ഹസ്സന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ നിസാം ഇത്തിപ്പുഴ, നിഷാദ് ഇടക്കുന്നം സംസാരിച്ചു.

Next Story

RELATED STORIES

Share it