- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആംബുലന്‍സ് ബൈക്കിലിടിച്ചുണ്ടായ അപകടം; അച്ഛന് പിന്നാലെ മകളും മരിച്ചു

വെഞ്ഞാറമൂട്: ആംബുലന്‍സ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മകളും മരിച്ചു. പിരപ്പന്‍കോട് വേളാവൂര്‍ കൈതറ പ്ലാവിള വീട്ടില്‍ താമസിക്കുന്ന ഷിബുവിന്റെയും സന്ധ്യയുടെയും മകള്‍ നാല് വയസ്സുകാരി അലംകൃതയാണ് മരിച്ചത്. എംസി റോഡില്‍ വെഞ്ഞാറമൂട് ജങ്ഷന്‍ കഴിഞ്ഞുള്ള പള്ളിക്ക് സമീപം ശനിയാഴ്ച രാവിലെ 6.40 ഓടെയായിരുന്നു അപകടം.
ലാബിനു മുന്നില്‍ ബൈക്കില്‍ ഇരിക്കുകയായിരുന്ന ഇവരുടെ നേരേ ആംബുലന്‍സ് ഇടിച്ചുകയറുകയായിരുന്നു. അലംകൃതയുടെ അച്ഛന്‍ ഷിബു സംഭവദിവസം തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അലംകൃത വെഞ്ഞാറമൂട്ടിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്.
അപകടസമയത്ത് ആംബുലന്‍സ് ഓടിച്ചത് നഴ്‌സാണെന്ന് കണ്ടെത്തിയിരുന്നു. ഇടുക്കിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ആംബുലന്‍സാണ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചത്. ഡ്രൈവറായ വിനീതും നഴ്‌സായ അമലുമാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഇടുക്കിയില്‍നിന്ന് തിരികെ വരുന്നതിനിടെ ഡ്രൈവര്‍ ക്ഷീണിതനായതോടെ നഴ്‌സിനെ വാഹനമോടിക്കാന്‍ ഏല്‍പ്പിച്ചെന്നാണ് കരുതുന്നത്. ഇരുവരെയും വെഞ്ഞാറമൂട് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
RELATED STORIES
സഹോദരിയെ സഹോദരന് അടിച്ചു കൊന്നു
21 Jun 2025 2:38 PM GMTയുഎസിന്റെ ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഗ്വാമിലേക്ക്
21 Jun 2025 2:30 PM GMTകായലോട്ടെ യുവതിയുടെ ആത്മഹത്യ: രാഷ്ട്രീയ നിറം നല്‍കാനുള്ള സിപിഎം ശ്രമം...
21 Jun 2025 2:10 PM GMTരാഷ്ട്രീയ പ്രവര്‍ത്തനവും സേവനവും സംയോജിപ്പിച്ച എസ്ഡിപിഐ മാതൃകയാണ്...
21 Jun 2025 1:36 PM GMT''ഇസ്രായേല്‍ മോശം അവസ്ഥയില്‍, തെല്‍ അവീവിന്റെ മൂന്നിലൊന്നും...
21 Jun 2025 1:25 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനികളെ ആക്രമിച്ച് സായുധ ജൂത കുടിയേറ്റക്കാര്‍...
21 Jun 2025 12:50 PM GMT