Latest News

ഭരണഘടനാ ആമുഖ ഭേദഗതി; സംഘപരിവാര്‍ അജണ്ടകള്‍ തിരിച്ചറിയണമെന്ന് സോഷ്യല്‍ ഫോറം

ഭരണഘടനാ ആമുഖ ഭേദഗതി; സംഘപരിവാര്‍ അജണ്ടകള്‍ തിരിച്ചറിയണമെന്ന് സോഷ്യല്‍ ഫോറം
X

ദോഹ: ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഭേദഗതി വരുത്താനുള്ള സ്വകാര്യ ബില്‍ ഭരണഘടനാ വിരുദ്ധവും സുപ്രിംകോടതി വിധിക്കെതിരാണെന്നും ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളും മൗലിക ഘടകങ്ങളും ആര്‍ട്ടിക്കിള്‍ 368 പ്രകാരം ഭേദഗതി വരുത്താവതല്ലെന്ന് സുപ്രിം കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിലും ആമുഖത്തിലെ ചില പദപ്രയോഗങ്ങള്‍ക്ക് പകരം പുതിയ പദപ്രയോഗങ്ങള്‍ ചേര്‍ക്കാനായി ബിജെപി രാജ്യസഭാംഗം അല്‍ഫോന്‍സ് കെ ജെ കൊണ്ടുവന്ന ഭേദഗതി ബില്‍ ഭരണഘടനയെ അട്ടിമറിക്കാനുള്ള ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണെന്നും സോഷ്യല്‍ ഫോറം വ്യക്തമാക്കി.

ഇന്ത്യാ മഹാരാജ്യം അതിന്റെ എല്ലാ പ്രൗഢിയോടും കൂടി തന്നെ നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു പൗരനും ഇത്തരം വഞ്ചനാത്മപരമായ നീക്കങ്ങളെ ചെറുത്ത് തോല്‍പിക്കാന്‍ രംഗത്ത് വരേണ്ടതുണ്ട്. അധികാര ദുര്‍വിനിയോഗം നടത്തി രാജ്യത്ത് അനൈക്യം സൃഷ്ടിക്കാനും പൗരന്മാര്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനും അതുവഴി രാജ്യത്തെ ശിഥിലീകരിച്ച് മതേതര രാജ്യത്തെ മതരാജ്യമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയെപോലും പിന്തുടര്‍ന്ന് നശിപ്പിക്കാന്‍ ശ്രമിക്കുന്നതും അതിന്റെ ഭാഗമാണെന്നും സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it