Latest News

പഞ്ചാബിനെ ഒതുക്കാന്‍ ചണ്ഡീഗഢിനു മുകളില്‍ അധികാരം സ്ഥാപിക്കാനൊരുങ്ങി അമിത്ഷാ

പഞ്ചാബിനെ ഒതുക്കാന്‍ ചണ്ഡീഗഢിനു മുകളില്‍ അധികാരം സ്ഥാപിക്കാനൊരുങ്ങി അമിത്ഷാ
X

ചണ്ഡീഗഢ്; പഞ്ചാബ് കൈവിട്ടതോടെ വളഞ്ഞവഴിയിലൂടെ തലസ്ഥാനനഗരത്തിന്റെ അധികാരം പിടിക്കാനുള്ള കുതന്ത്രങ്ങളുമായി കേന്ദ്രമന്ത്രി അമിത് ഷാ. ചണ്ഡീഗഢിലെ സര്‍ക്കാര്‍ ജീവനക്കാരെ കൈപ്പിടിയിലൊതുക്കാന്‍ വലിയ ഇളവുകള്‍ നല്‍കുകയാണ് പുതിയ പദ്ധതി. ചണ്ഡീഗഢിനുമുകളില്‍ അവകാശവാദം ഉന്നയിക്കുന്നതിനെതിരേ പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാന്‍ ആഞ്ഞടിച്ചു. എഎപിയുടെ പഞ്ചാബിലെ വിജയം മനസ്സിലായതോടെ ബിജെപി പരിഭ്രാന്തരായിരിക്കുകയാണെന്നും ഇപ്പോഴത്തെ നീക്കത്തിനുപിന്നില്‍ അതാണെന്നും മാന്‍ കുറ്റപ്പെടുത്തി.

1966ലെ പഞ്ചാബ് പുനസ്സംഘടനാ നിയമം കേന്ദ്രം ലംഘിച്ചിരിക്കുന്നു. ചണ്ഡീഗഢിലേക്ക് കൂടുതല്‍കൂടുതല്‍ കേന്ദ്ര അനുകൂലികളായ ജീവനക്കാരെ തിരികിക്കയറ്റുകയാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

'ചണ്ഡീഗഡ് ഭരണത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ കുത്തിനിറക്കുകയാണ്. സ്വന്തം താല്‍പ്പര്യം അടിച്ചേല്‍പ്പിക്കുന്നു. ഇത് 1966ലെ പഞ്ചാബ് പുനസ്സംഘടനാ നിയമത്തിന് എതിരാണ്. ചണ്ഡീഗഢിന് മേലുള്ള അവകാശവാദത്തിനായി പഞ്ചാബ് ശക്തമായി പോരാടും...'- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ചണ്ഡീഗഢില ജീവനക്കാര്‍ക്ക് വലിയ ആനുകൂല്യങ്ങളാണ് അമിത് ഷാ പ്രഖ്യാപിച്ചത്. വിരമിക്കല്‍പ്രായം 58ല്‍നിന്ന് 60 ആക്കി. സ്ത്രീകളുടെ പ്രസവാവധി ഒന്നില്‍നിന്ന് രണ്ട് വര്‍ഷമാക്കി.

ചണ്ഡീഗഢ് പിടിക്കാനുള്ള നീക്കത്തിനെതിരേ എഎപിയും കോണ്‍ഗ്രസ്സും രംഗത്തുവന്നു. ബിജെപി ഭയന്നിരിക്കുന്നുവെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനൂഷ് സിസോദിയപറഞ്ഞു.

Next Story

RELATED STORIES

Share it