Latest News

കൊറോണ വ്യാപനത്തിനിടയില്‍ ബീഹാറില്‍ ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് അമിത്ഷാ; ഇരപിടിയന്‍ രാഷ്ട്രീയമെന്ന് പ്രതിപക്ഷം

കൊറോണ വ്യാപനത്തിനിടയില്‍ ബീഹാറില്‍ ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് അമിത്ഷാ; ഇരപിടിയന്‍ രാഷ്ട്രീയമെന്ന് പ്രതിപക്ഷം
X

പാട്‌ന: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിച്ച് ബീഹാറില്‍ അമിത് ഷാ തുടക്കം കുറിച്ച 'ഓണ്‍ലൈന്‍ റാലി'ക്കെതിരേ പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് രാജ്യം വളരെയേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ അതിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാക്കുന്നത് ഇരപിടിയന്‍ രാഷ്ട്രീയമാണെന്ന് ആര്‍ജെഡി നേതാവ് തേജശ്വിനി യാദവ് കുറ്റപ്പെടുത്തി. മനുഷ്യരുടെ ജീവനേക്കാള്‍ ബിജെപിക്ക് വോട്ടിലാണ് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു. അന്തര്‍സംസ്ഥാന തൊഴിലാളികളോടുളള സര്‍ക്കാരിന്റെ മനോഭാവത്തെ ബീഹാര്‍ പ്രതിപക്ഷ നേതാവുകൂടിയായ തേജശ്വനി യാദവ് വിമര്‍ശിച്ചു. നിതീഷ് കുമാര്‍ സര്‍ക്കാരിന് കുടിയേറ്റത്തൊഴിലാളികളോട് ചിറ്റമ്മനയമാണ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇത് നിര്‍ണായകമാവും- അദ്ദേഹം ചൂണ്ടിക്കാട്ടി.

ബീഹാറില്‍ നാളെയാണ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബിജെപിയുടെ ഓണ്‍ലൈന്‍, വെര്‍ച്വല്‍ റാലി നടക്കുന്നത്. അമിത് ഷാ റാലിയെ അഭിസംബോധ ചെയ്ത് സംസാരിക്കും. സംസ്ഥാനത്താകമാനമായി 243 നിയോജകമണ്ഡലങ്ങളില്‍ 1 ലക്ഷം പേര്‍ അമിത്ഷായുടെ പ്രസംഗം കേള്‍ക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. സോഷ്യല്‍മീഡിയ ലൈവിന് പുറമെയാണ് ഇത്.

എല്ലാ രാഷ്ട്രീയപ്രത്യയശാസ്ത്ര വ്യത്യാസങ്ങളും മാറ്റിവച്ച് ഭരണഘടനയ്ക്ക് പ്രാധാന്യം കൊടുക്കുന്ന പാര്‍ട്ടികള്‍ ഒന്നിച്ചു ചേര്‍ന്ന് 15 വര്‍ഷമായി ബീഹാറിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരിനെ പരാജയപ്പെടുത്തുമെന്നും പിടിഐയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ തേജസ്വി ജാദവ് പറഞ്ഞു. പ്രതിപക്ഷങ്ങള്‍ക്കിടയിലെ അഭിപ്രായവ്യത്യാസം ജനാധിപത്യത്തിലെ ആരോഗ്യകരമായ സംവാദത്തിന്റെ ഭാഗമാണെന്ന് അതു സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

അന്തര്‍സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തുന്നതോടെ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെയും മോഷണങ്ങളുടെയും നിരക്ക് വര്‍ധിക്കുമെന്ന് സൂചിപ്പിച്ച് ആഭ്യന്തര വകുപ്പ് ജില്ലാ പോലിസ് മേധാവിമാര്‍ക്കയച്ച കത്ത് ബീഹാറില്‍ വലിയ വിവാദത്തിന് തീ കൊളുത്തിയിരുന്നു. സര്‍ക്കാര്‍ അന്തര്‍സംസ്ഥാന തൊഴിലാളികളെ കുറ്റവാളികളായി കാണുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

''ഇന്ത്യയില്‍ ബീഹാര്‍ മുഖ്യമന്ത്രി മാത്രമാണ് കുടിയേറ്റത്തൊഴിലാളികളെ തിരിച്ചെത്താന്‍ അനുവദിക്കാതിരുന്നത്. മുഖ്യമന്ത്രി കുടിയേറ്റക്കാര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും നല്‍കിയില്ല. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അവരെ ആകാശമാര്‍ഗം തിരിച്ചെത്തിച്ചപ്പോള്‍ ബീഹാര്‍ അവരെ അവഗണിച്ചു''- തേജസ്വിനി യാദവ് പറഞ്ഞു.

Next Story

RELATED STORIES

Share it