- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിആര്പിഎഫില് നാരായണി സേന ബറ്റാലിയന് രൂപീകരിക്കുമെന്ന് അമിത് ഷാ

കൂച്ച് ബെഹര്: രാജ്യത്ത് നാരായണിസേന എന്ന പേരില് പുതിയൊരു അര്ദ്ധസൈനിക ബറ്റാലിനു കൂടി രൂപം കൊടുക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കൂച്ച് ബെഹര് ജില്ലയില് തിരഞ്ഞെടുപ്പ് റാലിയില് സംസാരിക്കുന്നതിനിടയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. സിആര്പിഎഫ് പരിശീലന കേന്ദ്രത്തിന്റെ പേര് ഛില റോയുമായി ബന്ധപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂച്ച് ബെഹര്(കൂച്ച് ബീഹാര്) നാട്ടുരാജ്യവുമായി ബന്ധപ്പെട്ട പോരാളി വിഭാഗമാണ് നാരായണി സേന. കൂച്ച് നാട്ടുരാജ്യത്തെ രാജാവ് നര നാരായണ്ന്റെ ഇളയ സഹോദരനാണ് ഛല റോയി.
''പഞ്ചാനന് താക്കൂറിന്റെ ജന്മദേശത്ത് അദ്ദേഹത്തിന് ഒരു സ്മാരം പണിയാന് ഉദ്ദേശിക്കുന്നുണ്ട്. നാരായണി സേന മുഗളന്മാരെ ഇവിടെ തടഞ്ഞുനിര്ത്തി. അതിന്റെ ഓര്മയില് ഒരു സിആര്പിഎഫ് ബറ്റാലിയന് രൂപം നല്കും. സിആര്പിഎഫ് പരിശീലന കേന്ദ്രത്തിന്റെ പേര് ഛില റോയിയുമായും ബന്ധപ്പെടുത്തും'- അമിത് ഷാ പറഞ്ഞു.

കൂച്ച് ബെഹര് കൊട്ടാരം
നാരായണി സേന ബംഗാളിലും അസമിലും വ്യാപിച്ചുകിടക്കുന്ന രാജ്ബോങ്ഷി ഗോത്രവിഭാഗവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
കൂച്ച് ബിഹാറിലെ രാസ്മേള ഉല്സവത്തെ പ്രോത്സാഹിപ്പിക്കുന്നതില് മമതാബാനര്ജി വഴ്ച വരുത്തിയതായി അമിത് ഷാ കുറ്റപ്പെടുത്തി. ടൂറിസത്തിന് വലിയ സാധ്യതയുള്ള ഉല്സവമാണ് രാസ് മേളയെന്നും അത് മമതാ ബാനര്ജി സര്ക്കാര് ഗൗരവത്തിലെടുത്തില്ലെന്നും മദന്മോഹന് ക്ഷേത്രം സന്ദര്ശിച്ച ശേഷം അമിത്ഷാ കുറ്റപ്പെടുത്തി. കൂച്ച് രാജാക്കന്മാരുമായി ബന്ധപ്പെട്ട ആരാധനാലയമാണ് മദന്മോഹന് ക്ഷേത്രം.
1586 മുതല് 1949 വരെ ഭരണത്തിലിരുന്ന നാട്ടുരാജ്യമാണ് ബെഹര്, അഥവാ കോച്ച് ബിഹാര്. ബ്രിട്ടീഷുകാരുടെ കാലത്ത് ബംഗാള് പ്രസിഡന്സിയുടെ അധികാരപരിധിയിലായിരുന്നു. ഇപ്പോഴത്തെ പശ്ചിമ ബംഗാളില് ഭൂട്ടാന് സമീപത്താണ് രാജ്യാതിര്ത്തി.
നര നാരായണന്റെ മരണശേഷം കമദ രാജ്യവംശം പിളര്ന്നാണ് 1586ല് കൂച്ച് ബെഹര് രാജവംശം സ്ഥാപിക്കപ്പെടുന്നത്. മുഗള് സാമ്രാജ്യത്തിന്റെ കാലത്ത് കൂച്ച് ബെഹര് രാജ്യവംശത്തിന് സാമന്തസ്ഥാനമേയുണ്ടായിരുന്നുള്ള. മുഗളന്മാര് രാജ്യാതിര്ത്തി വര്ധിപ്പിക്കുന്നതിനുസരിച്ച് കൂച്ച് ബെഹറിന്റെ പല പ്രദേശങ്ങളും അവരുടെ അധീനതയിലായി. പിന്നീട് ബ്രിട്ടീഷുകാര് വന്നശേഷം അവരുടെ അധീനതിയലേക്ക് മാറി. 1949 ല് ഇന്ത്യന് യൂണിയനില് ലയിച്ച് ബംഗാളിന്റെ ഭാഗമായി. ബംഗാളിലെ കൂച്ച് ബെഹര് ജില്ല അതിന്റെ ഓര്മ നിലനിര്ത്തുന്നു.

രാജ്യവംശത്തിലെ അവസാന രാജാവ്, ജഗദിപേന്ദ്ര നാരായണൻ
മുഗളന്മാരുമായി മല്സരിച്ച രാജവംശമെന്ന നിലയില് കൂടിയാണ് അമിത് ഷാ നാരായണി സേനയെന്ന പേര് തിരഞ്ഞെടുക്കുന്നത്. അതേസമയം നാരായണി സേനയ്ക്ക് ശ്രീകൃഷ്ണ കഥയുമായും ബന്ധമുണ്ട്.
RELATED STORIES
ഭരണഘടന-വഖ്ഫ് സംരക്ഷണ സമ്മേളനം നടന്നു
4 May 2025 2:58 PM GMTതന്ത്ര പ്രധാന സൈനിക രഹസ്യങ്ങൾ പാകിസ്താന് കൈമാറിയ രണ്ടു പേർ അറസ്റ്റിൽ
4 May 2025 2:48 PM GMTവഖ്ഫില് കേന്ദ്രം സമര്പ്പിച്ചത് പെരുപ്പിച്ച കണക്ക്; പുതിയ...
4 May 2025 2:41 PM GMTകുവൈത്തില് തീപിടിത്തത്തില് തിരൂര് സ്വദേശിയായ പ്രവാസി മലയാളി മരിച്ചു
4 May 2025 1:53 PM GMTമുര്ഷിദാബാദ് സംഘര്ഷം വര്ഗീയ കലാപമല്ല: വസ്തുതാന്വേഷണ റിപോര്ട്ട്;...
4 May 2025 1:38 PM GMTഹരിദ്വാറിൽ 300 വീടുകളിൽ റെയ്ഡ് നടത്തി പോലിസ്; നാസി ജർമനിയെ...
4 May 2025 1:37 PM GMT