Latest News

പത്തനംതിട്ട ജില്ലാ സംഗമം 'അമൃതവര്‍ഷം 2022' ഇന്ത്യന്‍ കോണ്‍സുലേറ്റില്‍

പത്തനംതിട്ട ജില്ലാ സംഗമം അമൃതവര്‍ഷം 2022 ഇന്ത്യന്‍ കോണ്‍സുലേറ്റില്‍
X

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമാകുന്നു.

ആസാദി കാ അമൃത് മഹോല്‍ത്സവിന്റെ ഭാഗമായി 'അമൃതവര്‍ഷം 2022' എന്ന പേരിലാണ് മാര്‍ച്ച് ഇരുപത്തിഅഞ്ചിന് വൈകീട്ട് ആറ് മണി മുതല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ വെച്ച് വിവിധ കലാ പരിപാടികളോടെ ആഘോഷിക്കുന്നത്. ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ വൈ സാബിര്‍ മുഖ്യാതിഥി ആയിരിക്കും.

'അമൃതവര്‍ഷം 2022' കേരളത്തിന്റെ സാംസ്‌കാരിക തനിമയായ വില്ലടിച്ചാപാട്ട്, ഒപ്പന, ജിദ്ദയിലെ പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഗാനസന്ധ്യ, ചരിത്രപുരാണ നാടകം, പ്രശസ്ത ഡാന്‍സ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തില്‍ ചിട്ടപ്പെടുത്തിയ നൃത്ത ചുവടുകള്‍ തുടങ്ങിയ കലാ രൂപങ്ങള്‍ അവതരിപ്പിക്കും.

ചടങ്ങില്‍ കൊവിഡ് മഹാമാരിയില്‍ പ്രവാസികള്‍ക്ക് ആവശ്യമായ കരുതലും, സഹായവും നല്‍കിയ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ആരോഗ്യ മേഖലയിലുള്ള പ്രമുഖരെ അനുമോദിക്കും. പി ജെ എസ്സ് എല്ലാവര്‍ഷവും നടത്തിവരുന്ന വിവിധങ്ങളായ മറ്റു ആദരവുകളും ഉണ്ടായിരിക്കും.

ഉല്ലാസ് കുറുപ്പ് മെമ്മോറിയല്‍ അവാര്‍ഡ്, പന്ത്രണ്ടാംക്ലാസ്സില്‍ ഉന്നത മാര്‍ക്ക് വാങ്ങി വിജയിച്ച ജില്ലയിയില്‍ നിന്നുള്ളവര്‍ക്കുള്ള അവാര്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടും. ഈ വര്‍ഷത്തെ ഷാജിഗോവിന്ദ് അവാര്‍ഡിന് പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട് അര്‍ഹനായെന്നും പി ജെ എസ് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയിലേക്കുള്ള പ്രവേശനം പാസ്സ് മുഖേന നിയന്ത്രിക്കും.

ജിദ്ദയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ജയന്‍നായര്‍ പ്രക്കാനം, അലി തേക്കുതോട്, ജോസഫ് വര്‍ഗീസ് വടശേശരിക്കര, അയൂബ്ഖാന്‍ പന്തളം, സന്തോഷ് കെ ജോണ്‍, എബി ചെറിയാന്‍ മാത്തൂര്‍ വര്‍ഗീസ് ഡാനിയല്‍, അനില്‍കുമാര്‍ പത്തനംതിട്ട തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ജയന്‍നായര്‍ 0507535912, അയൂബ്ഖാന്‍ പന്തളം 0502329342, വര്‍ഗീസ് ഡാനിയല്‍ 0504982264, എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Next Story

RELATED STORIES

Share it