Latest News

നെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ സംഭവം; മൃതദേഹം ഇന്ന് പുറത്തെടുത്തേക്കും

നെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ സംഭവം; മൃതദേഹം ഇന്ന് പുറത്തെടുത്തേക്കും
X

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ സംഭവത്തിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. ഇന്ന് സമാധി സ്ഥലം പൊളിച്ച് മൃതദേഹം പുറത്തെടുത്തേക്കുമെന്നാണ് സൂചന. അതിനായുള്ള കലക്ടറുടെ ഉത്തരവ് ഉച്ചയോടെ പോലിസിന് ലഭിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

പിതാവായ ഗോപന്‍ മരിച്ചതുമായി ബന്ധപ്പെട്ട് മക്കള്‍ പറയുന്ന കാര്യങ്ങളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ പോലിസ് കേസിലെ അന്വേഷണം കടുപ്പിച്ചിട്ടുണ്ട്. മരിച്ചതിനു ശോഷമാണോ,അല്ലയോ പിതാവിനെ മക്കള്‍ അടക്കം ചെയ്തത് എന്ന കാര്യത്തിലും സംശയം നില നില്‍ക്കുന്നുണ്ട്. കേസില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ മൃതദേഹം പുറത്തെടുക്കേണ്ടതുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗോപന്‍ സ്വാമി എന്ന് വിളിക്കുന്ന ഗോപന്‍ എന്ന വയോധികന്‍ മരിക്കുന്നത്. മരണവിവരം ബന്ധുക്കളെയോ നാട്ടുകാരെയോ അറിയിച്ചില്ലെന്ന് അയല്‍വാസികള്‍ ആരോപിച്ചിരുന്നു. രണ്ടു മക്കള്‍ ചേര്‍ന്ന് മൃതദേഹം മറവുചെയ്യുകയായിരുന്നു. പിതാവ് തന്റെ സമാധി സമയം അറിയിച്ചിരുന്നെന്നും ആ സമയത്ത് ആരും അത് കാണാന്‍ പാടില്ലാത്തതുകൊണ്ടാണ് ആരേയും അറിയിക്കാത്തത് എന്നുമാണ് ഇതുമായി ബന്ധപ്പെട്ട് മക്കളുടെ വിശദീകരണം. എന്നാല്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it