Latest News

പാതിവില തട്ടിപ്പ്: ക്രൈംബ്രാഞ്ച് ഓഫിസിന് സമീപം മാധ്യമപ്രവര്‍ത്തകര്‍; എ എന്‍ രാധാകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരാവാതെ മടങ്ങി

പാതിവില തട്ടിപ്പ്: ക്രൈംബ്രാഞ്ച് ഓഫിസിന് സമീപം മാധ്യമപ്രവര്‍ത്തകര്‍; എ എന്‍ രാധാകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരാവാതെ മടങ്ങി
X

കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ മടങ്ങി. നോട്ടീസ് പ്രകാരം തൃപ്പൂണിത്തുറ െ്രെകംബ്രാഞ്ച് ഓഫിസിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ കണ്ടതോടെ മടങ്ങിപ്പോകുകയായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ രാധാകൃഷ്ണന്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയെങ്കിലും കാറില്‍ നിന്ന് ഇറങ്ങാതെ മടങ്ങുകയായിരുന്നു. എ എന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൈന്‍ സൊസൈറ്റിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് അദ്ദേഹത്തെ വിളിപ്പിച്ചത്. െ്രെകംബ്രാഞ്ച് ഐജി എ അക്ബറിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ എ എന്‍ രാധാകൃഷ്ണനെ ചോദ്യം ചെയ്യാന്‍ കാത്തു നിന്നിരുന്നു.

Next Story

RELATED STORIES

Share it