Latest News

മകന് ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം; മാതാപിതാക്കള്‍ ജീവനൊടുക്കി

മകന് ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം; മാതാപിതാക്കള്‍ ജീവനൊടുക്കി
X

ആന്ധ്രാപ്രദേശ്: 24 കാരനായ മകന്‍ ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നന്ദ്യാല്‍ ജില്ലയില്‍ മധ്യവയസ്‌ക ദമ്പതികള്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രാദേശിക ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുമായി സഹവസിക്കുന്ന മകന്‍ സുനില്‍ കുമാര്‍, വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെ ചൊല്ലി മാതാപിതാക്കളായ സുബ്ബറായിഡുവു(45)മായും സരസ്വതിയു(38)മായും തര്‍ക്കമുണ്ടാവുകയായിരുന്നു. മകന്റെ തീരുമാനത്തില്‍ മനം നൊന്ത മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

മൂന്ന് വര്‍ഷമായി ഒരു ട്രാന്‍സ്ജെന്‍ഡറുമായി കുമാറിന് ബന്ധമുണ്ടായിരുനന്നു. ഒരു സ്ത്രീയെ വിവാഹം കഴിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഇയാള്‍. ഈ വിഷയത്തില്‍ മാതാപിതാക്കളുമായി അടിക്കടി വഴക്കുണ്ടാക്കിയിരുന്നു. കുമാര്‍ നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it