Latest News

പഞ്ചാരക്കൊല്ലിയിൽ കടുവ ചത്തതിൽ ദുരൂഹത; പരാതിയുമായി സംഘടന

പഞ്ചാരക്കൊല്ലിയിൽ കടുവ ചത്തതിൽ ദുരൂഹത; പരാതിയുമായി സംഘടന
X

വയനാട്: വയനാട് പഞ്ചാരക്കൊല്ലിയിൽ രാധയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവ ചത്തതിൽ ദുരൂഹതയുണ്ടെന്ന് പരാതി. അനിമല്‍സ് ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്മ്യൂണിറ്റി ട്രസ്റ്റ് ആണ് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് പരാതി നല്‍കിയത്.

കടുവയെ പിടികൂടുന്നതിൽ വലിയ വീഴ്ചയുണ്ടായെന്നും, വേണ്ടത്ര നടപടി ക്രമങ്ങൾ പാലിക്കാതെയായിരുന്നു വനംവകുപ്പിൻ്റെ നീക്കമെന്നതടക്കമുള്ള എന്നതടക്കമുള്ള ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിക്കുന്നത്. കാടിനകത്ത് അതിക്രമിച്ചു കയറുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

പഞ്ചാരക്കൊല്ലിയിലെ താത്ക്കാലിക വാച്ചറായ അപ്പച്ചൻറെ ഭാര്യ രാധയെയാണ് കടുവ കടിച്ചു കൊന്നത്. സംഭവത്തിൽ കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ അതിനെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. മറ്റു കടുവകളുടെ ആക്രമണകാരണമെന്നായിരുന്നു പ്രഥമിക നിഗമനം.

Next Story

RELATED STORIES

Share it